ഏഷ്യയിലെ പ്രകടനം കണ്ട് ഇന്ത്യയെ ചൊറിയാൻ വന്ന മാത്യു ഹെയ്ഡൻ മനസ്സിലാക്കിയില്ല ഏഷ്യയ്ക്ക് പുറത്ത് ഒരു ലോകമുണ്ടെന്ന്

Murali Melettu

സിംബാബ്‌വെ അവർക്കൊരു നല്ല കാലമുണ്ടായിരുന്നു, ആൻ്റിഫ്ലവർ ഗ്രാൻഡ് ഫ്ലവർ നിൽജോൺസൺ തുടങ്ങി ഒരുപറ്റം മികച്ച കളിക്കാരുള്ളകാലം പിൽക്കാലത്ത് തകർന്നു തരിപ്പണമായി സിംബാബ്‌വെ ക്രിക്കറ്റ് ആ ചാരത്തിൽ നിന്നുള്ള ഉയർത്തെഴുന്നേല്പാണിപ്പോൾ സംഭവിക്കുന്നത് .

ഇന്നലെ പാക്കിസ്ഥാൻ സിംബാബ്‌വെ മത്സരത്തിനു ടോസിനിങ്ങുമ്പോൾ പാക്കിസ്ഥാൻ 16 സിംബാബ്‌വെ 1 ഇതായിരുന്നു അവരുടെ മുൻമത്സരങ്ങളിലെ റിസൾട്ട്. പാക്കിസ്ഥാൻ ബാബർ അസം മുഹമ്മദ് റിസ്വാൻ ഷാഹീൻ ഷാ അഫ്രീദി തുടങ്ങി സൂപ്പർ താരങ്ങളുടെ നിര, സിംബാബ്‌വെ നിരയിൽ അത്തരമൊരു താരമില്ല കഷ്ടി ഒരു സിക്കന്തർ റാസ അതിനപ്പുറം ഒരു താരമില്ല സാധാരണ കളിക്കാർ മാത്രം.

സിംബാബ്‌വെ ബാറ്റിംഗ് സാധാരണയിൽ കൂടുതൽ സ്കോർ ചെയ്യണമെന്നുണ്ടെങ്കിൽ സിക്കന്തർ റാസയിലൂടയേ സാധ്യതയുള്ളു. റാസ വെറും 6 റൺസിൽ വീഴുന്നു സിംബാബ്‌വെ തട്ടിമുട്ടി 129 റൺസ് നേടുമ്പോൾ പാക്കിസ്ഥാൻ വിജയം ഉറപ്പിച്ചു. ബാബർ അസം റിസ്വാൻ സിക്കന്തർ ഇവർതുടക്കത്തിൽ വീണപ്പോൾ സിംബാബ്‌വെ അല്പം ഉണർന്നു ഷാനും ഷഹദും ഉറച്ചു നിന്നപ്പോൾ പാക്കിസ്ഥാൻ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചു.

സിംബാബ്‌വെ സിക്കന്തർ റാസയിലൂടെ തിരിച്ചടിച്ചു തുടരെ മൂന്നു വിക്കറ്റിട്ട് പാകിസ്ഥാൻ കുതിപ്പിന് തടയിട്ടു. വിജയം മണത്ത സിംബാബ്‌വെ ബൗളേഴ്സ് വിജയത്തിനായി പൊരുതി. അവസാന ഓവറിൽ 11 റൺസ് വേണ്ട പാക്കിസ്ഥാനേ 9 റൺസിൽ പിടിച്ചു നിർത്തി സിംബാബ്‌വെ ത്രസിപ്പിക്കുന്ന വിജയംനേടി. പാക്കിസ്ഥാൻ സിംബാബ്‌വെ മത്സരം സാധാരണ ആരും ഇരുന്നു കാണാറില്ല എന്തുകൊണ്ടോ ഈ മത്സരം കാണണം എന്നു തോന്നി കണ്ടു പാക്കിസ്ഥാൻ തോറ്റപ്പോൾ എന്തോ ഒരു മനസുഖംതോന്നിയത് എനിക്കു മാത്രമാണോ.

രണ്ടുതോറ്റതോടെ പാക്കിസ്ഥാൻ വേൾഡ് കപ്പിൽ സെമിഫൈനൽ സാധ്യത മങ്ങി. കഴിഞ്ഞ ഏഷ്യകപ്പിൽ പാക്കിസ്ഥാനോട് ഇൻഡ്യ തോറ്റപ്പോൾ അവരുടെ കോച്ച് മാത്യൂ ഹെയ്ഡൻ പറഞ്ഞു 145 നുമുകളിൽ ബൗൾചെയ്യുന്ന പാക്കിസ്ഥാൻ ബൗളർമാരേ നേരിടാൻ ശരാശരി 140 ൽ എറിയുന്ന ബൗളേഴ്സിനേ നേരിട്ടു ശിലമുള്ള ഇൻഡ്യൻ ബാറ്റർ മാർക്കു ബുദ്ധിമുട്ടാണെന്ന് മിസ്റ്റർ മാത്യ ഹെയ്ഡൻ താങ്കൾ യുഎഇ ഗ്രൗണ്ടുകളിലേ പാക്കിസ്ഥാൻ്റെ പ്രകടനം കണ്ടു ഞെളിയരുത്.

Read more

അതിനപ്പുറത്തുള്ള ഗ്രൗണ്ടുകളിൽ പലതും പാക്കിസ്ഥാൻ ടീമിനു ബാലികേറമലയാകുന്നു 23 ന് മെൽബണിൽ ഇൻഡ്യയോട് ഇന്നലെ പെർത്തിൽ കേവലം സിംബാബ്‌വെയോട്, ഇന്നലെ 145 നുമുകളിൽ എറിഞ്ഞു സിംബാബ്‌വെ ടീമിനെ ഒതുക്കിയശേഷം ശരാശരി 130 താഴെ ബൗൾചെയ്യുന്ന സിംബാബ്‌വെ ബൗളേഴ്സിനേ നേരിടാനാവാതെ തോറ്റ പാക്കിസ്ഥാൻ ടീമിനെ യുഎഇ ഗ്രൗണ്ടിനപ്പുറത്തു വിജയിക്കാനുള്ള മരുന്നുകൾ തയ്യാറാക്കിക്കൊടുക്കണം മിസ്റ്റർ മാത്യു ഹെയ്ഡൻ .