ചെന്നൈക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് മാറ്റ് ഹെൻറി, എന്തൊരു മോശം താരമാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 43 റണ്‍സിനാണ് സിഎസ്‌കെ പരാജയം വഴങ്ങിയത്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് 19. 4 ഓവറില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്.

ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിംഗ്‌സ് മാനേജ്‌മെന്റിനും താരങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ഇന്ത്യൻ ടീം ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്‌. ചെന്നൈയുടെ ടീം കോമ്പിനേഷൻ അടിമുടി അബദ്ധമാണെന്നും ചില താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയത് തന്നെ തെറ്റാണെന്നും ശ്രീകാന്ത് തന്‍റെ യുട്യൂബ് ചാനലില്‍ തുറന്നടിച്ചു.

സിഎസ്‌കെയുടെ ടീം കോമ്പിനേഷൻ തുടക്കം മുതൽക്കേ വലിയ അബദ്ധമാണ്. മാറ്റ് ഹെൻറിക്ക് പകരം അക്കീൽ ഹൊസൈനെ കളിപ്പിക്കണമെന്നത് ആർക്കും മനസിലാകുന്ന കാര്യമാണ്. എന്നാൽ എന്തിനാണ് മാറ്റ് ഹെൻറിയെ തന്നെ വീണ്ടും വീണ്ടും കളിപ്പിക്കുന്നത്. ഹെൻറിയെ ടീമിലെടുക്കേണ്ട കാര്യമില്ലായിരുന്നു. ഇനി ഒരിക്കൽ പോലും ഹെൻറിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞു.