‘ധവാനെയല്ല ക്യാപ്റ്റനാക്കേണ്ടിയിരുന്നത്’; ആരും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ആളുടെ പേര് പറഞ്ഞ് മുന്‍താരം

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്നായി ശിഖര്‍ ധവാനെ നിയമിച്ചതിനോടു യോജിപ്പില്ലെന്ന് മുന്‍ പേസര്‍ ദൊഡ്ഡ ഗണേശ്. പേസര്‍ ഭുവനേശ്വര്‍ കുമാറിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതിനോടപം ഗണേശിന് വിയോജിപ്പുണ്ട്. ആരും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത താരത്തെയാണ് ഗണേഷ് നായകസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

‘സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ലങ്കന്‍ പര്യടനത്തിനുള്ള ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുത്തതെങ്കില്‍ ധവാനു പകരം മനീഷ് പാണ്ഡെയ്ക്കായിരുന്നു നായകസ്ഥാനം നല്‍ക്കേണ്ടിയിരുന്നു. പാണ്ഡെയ്ക്കു താരങ്ങളെ അറിയാം. ടീമിനൊപ്പം ഒരുപാട് യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്.’

Dodda Ganesh says he can't refrain from calling Sachin Tendulkar as 'Sir'

‘ഫിറ്റ്നസ് പ്രശ്നങ്ങളുള്ള ഭുവനേശ്വര്‍ കുമാറിന് എന്തിനു വൈസ് ക്യാപ്റ്റന്‍സി നല്‍കി? ധവാനെ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീമിലേക്കു ബാക്കപ്പ് പ്ലെയറായി തിരിച്ചുവിളിച്ചാല്‍ ലങ്കയില്‍ ആരു നയിക്കും? അങ്ങനെ വന്നാല്‍ ഭുവിക്കല്ല, പാണ്ഡെയ്ക്കാണ് ചുമതല നല്‍കേണ്ടത്’ ഗണേശ് പറഞ്ഞു.

മൂന്നു വീതം ഏകദിന ടി20 പരമ്പരകളാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 18 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചയ്യ്ക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 21, 23, 25 തിയതികളില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. എന്നാല്‍ മത്സരങ്ങളുടെ വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.