മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സഞ്ജുവിന് കൊടുക്കരുതായിരുന്നു'; തുറന്ന് പറഞ്ഞ് എ ബി ഡിവില്ലിയേഴ്‌സ്

ഇപ്പോൾ നടന്ന ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ നടത്തിയത്. ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തിൽ മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണാണ്. 5 ഇന്നിങ്‌സുകളിൽ നിന്നായി 321 റൺസാണ് താരം നേടിയത്. കൂടാതെ നിർണായകമായ മൂന്നു മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ചത് സഞ്ജുവായിരുന്നു. എന്നാൽ ഈ പുരസ്‌കാരത്തിന് സഞ്ജു അർഹനല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്‌സ്.

‘സഞ്ജുവും ബുംറയും തമ്മില്‍ വലിയൊരു മത്സരമുണ്ടായിരുന്നു. ബുംറയായിരുന്നു ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരന്‍. നിര്‍ണ്ണായക ഓവറുകള്‍ എറിഞ്ഞ് കളി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ബുംറയ്ക്ക് കൂടുതല്‍ പരിഗണന ലഭിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നുന്നു.’ എ ബി ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.