മലിംഗയൊക്കെ ചെറുത്, ഏറ്റവും ബുദ്ധിമുട്ട് അയാളെ നേരിടാൻ; യുവതാരത്തെക്കുറിച്ച് പറഞ്ഞ് സിക്കന്ദർ റാസ

സിംബാബ്‌വെ ഓൾറൗണ്ടറും പഞ്ചാബ് കിംഗ്‌സ് ബാറ്ററുമായ സിക്കന്ദർ റാസ ശ്രീലങ്കൻ പേസർ മതീശ പതിരണയെ അഭിനന്ദിക്കുകയും ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗയേക്കാൾ നേരിടാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന പതിരണയുടെ ബൗളിംഗ് ആക്ഷൻ മലിംഗയേക്കാൾ വളരെ തന്ത്രപരം ആണെന്നും സിക്കന്ദർ പറഞ്ഞു.

“പതിരന ഒരു നിലവാരമുള്ള പ്രതിഭയാണ്. [ലസിത്] മലിംഗയെ നേരിടാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു, പക്ഷേ പതിരണ അൽപ്പം കൗശലക്കാരനാണ്. മലിംഗയുടെ ആക്ഷനെക്കാൾ തന്ത്രപരം ആണ് യുവതാരത്തിന്റെ. അതിനാൽ അയാൾ ഒരു കൗശലക്കാരൻ ആണെന്നും എനിക്ക് പറയാതിരിക്കാൻ സാധിക്കില്ല.” സിംബാബ്‌വെ താരം പറഞ്ഞു.

ഐ.പി.എൽ സീസണിലേക്ക് വന്നാൽ ഇന്നലെ റാസയുടെ പഞ്ചാബ് ഡൽഹിയോട് തോറ്റ് പുറത്തായി. പഞ്ചാബിന്റെ തോൽവിയോടെ ഇന്ന് നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂർ തോറ്റാൽ ചെന്നൈ, ലക്നൗ ടീമുകൾ പ്ലേ ഓഫിൽ എത്തുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തി.

Read more

അതേസമയം ബാംഗ്ലൂർ ജയിച്ചാൽ സീസൺ അതിന്റെ അവസാന റൗണ്ടിൽ കൂടുതൽ ആവേശത്തിലേക്ക് എത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.