ആരുണ്ട് ഞങ്ങളുടെ കെ.ജി.എഫിനെ തകർക്കാൻ എന്ന ബാംഗ്ലൂരിന്റെ ചോദ്യത്തിന് ലക്നൗ നൽകിയ ഉത്തരം "നിക്കോളാസ് എന്ന ബീസ്റ്റ് " ഉണ്ടെന്ന് ആയിരിക്കും, രാഹുലിന്റെ ക്യാച്ച് നിലത്ത് ഇട്ടിരുന്നെങ്കിൽ എന്ന് കോഹ്ലി ആഗ്രഹിച്ചാലും തെറ്റില്ല; ധോണിയാകാൻ നോക്കിയ കാർത്തിക്കിന് പിഴച്ചു

ചിന്നസ്വാമിയിൽ എത്തി ഞങ്ങളുടെ കെ.ജി.എഫിനെ(കോഹ്ലി, ഫാഫ്, മാക്സ്‌വെല്‍ ) തകർക്കാൻ പറ്റിയ ആരുണ്ടെന്ന ബാംഗ്ലൂരിന്റെ ചോദ്യത്തിന് ലക്നൗ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു- ” ഞങ്ങൾൾക്ക് ഒരു ബീസ്റ്റ് ഉണ്ട്, അയാളുടെ പേര് നിക്കോളാസ് പൂരന്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 214 റൺസ് പിന്തുടരുന്ന ലക്നൗ തുടക്കത്തിലേ വലിയ തകർച്ചക്ക് ശേഷം മനോഹരമായി തിരിച്ചെത്തി 1 വിക്കറ്റിനാണ് എല്ലാവരും എഴുതി തള്ളിയ ശേഷം ജയം നേടിയത്.

വലിയ ലക്ഷ്യത്തിന് മുന്നിൽ ബാറ്റ് ചെയ്ത ലക്നൗ ബാറ്റിംഗ് തകർച്ചയോടെ ആയിരുന്നു തുടങ്ങി. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ മയേഴ്സിനെ അവർക്ക് തുടക്കം തന്നെ നഷ്ടമായി. ആദ്യ ഓവറിൽ തന്നെ സിറാജാണ് താരത്തെ മടക്കിയത്.. തൊട്ടുപിന്നാലെ തന്നെ അവർക്ക് ദീപക്ക് ഹൂഡയെയും നഷ്ടമായി. പിന്നാലെ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ക്രുനാല്‍ പാണ്ഡ്യയെയും നഷ്ടമായ ലഖ്നൗ വലിയ തോൽവി നേരിടുമെന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ ഒരറ്റത്ത് മനോഹരമായ ടെസ്റ്റ് ഇന്നിംഗ്സ് കളിച്ച കെ.എൽ രാഹുലൈൻ സാക്ഷിയാക്കി മറുവശത്ത് മാര്‍ക്കസ് സ്റ്റോയിനിസ്(30 പന്തില്‍ 65) തകര്‍ത്തടിച്ചതോടെ ലഖ്നൗ സ്കോറിംഗ് വേഗം കുറയാതെ കാത്തു. പത്താം ഓവറില്‍ ആണ് കെ എല്‍ രാഹുല്‍ 20 (18) പുറത്തായത്.

സത്യത്തിൽ ഒരു പ്രധാന താരത്തിന്റ വിക്കറ്റ് പോയാൽ ടീമിന് നഷ്ടം സംഭവിക്കുന്നതാണ്. തട്ടിമുട്ടി നിന്ന രാഹുൽ അഞ്ചാമനായി വീണ സമയത്ത് അദ്ദേഹത്തിന്റെ ക്യാച്ച് എടുത്ത കോഹ്‌ലിയും വിക്കറ്റ് എടുത്ത കരൺ ശർമ്മയും ആനന്ദിച്ചിട്ട് ഉണ്ടാകും. എന്നാൽ ആ ഓർത്ത് അവർ ഇപ്പോൾ ദുഖിക്കുന്നുണ്ടാകും. കാരണം ഒരു ഉപദ്രവും ഇല്ലാതെ ക്രീസിൽ നിന്ന രാഹുലിന് പകരം ക്രീസിൽ എത്തിയത് നിക്കോളാസ് പൂരന് ആയിരുന്നു. പിന്നെ ചിന്നസ്വാമി കുറച്ച് സമയത്ത് മരണവീട് പോലെ ആയിരുന്നു. അയാൾ അങ്ങനെ ആക്കി എന്നതാണ് സത്യം. ക്രീസിൽ എത്തി ആദ്യ പന്ത് മുതൽ ആക്രമിച്ച നിക്കോളാസ് 15 പന്തിലാണ് അർദ്ധ സെഞ്ചുറി തികച്ചത്. ഈ ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ നേട്ടമായി അത് മാറി. ഒടുവിൽ 19 പന്തിൽ 62 റൺസ് എടുത്ത താരത്തെ സിറാജ് പുറത്താക്കിയപ്പോൾ ആണ് ബാംഗ്ലൂരിന് ജീവൻ തിരിച്ചുകിട്ടിയത്. അതുവരെ നിക്കോളാസിന് നല്ല പിന്തുണ നൽകിയ ഇമ്പാക്ട് പ്ലയർ ആയുഷ് ബഡോണി 30(24)  കൂടുതൽ ഉത്തരവാദിത്വത്തോടെ കളിച്ച് വിജയവര കടത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അദ്ദേഹം ഹിറ്റ് വിക്കറ്റായി മടങ്ങിയത്.

പാർണൽ എറിഞ്ഞ 19 ഓവറിലാണ് താരം വീണത്. അതിനിടയിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയ ജയദേവ് ഉണ്ഢഘട്ട്, മാർക്ക് വുഡ് എന്നിവരെ അവസാന ഓവറിൽ 5 റൺസ് ജയിക്കാൻ വേണ്ട അവസ്ഥയിൽ ഹർഷൻ മടക്കിയെങ്കിലും രവി ബിഷോണിയെ 1 പന്തിൽ 1 റൺസ് വേണ്ട അവസ്ഥയിൽ ദിനേശ് കാർത്തിക്ക് റൺ ഔട്ട് ആകാനുള്ള അവസരം നഷ്ടപെടുത്തിയതോടെ ലക്നൗ ഒരു വിക്കറ്റിന് ജയിച്ചു. ബംഗ്ലാദേശിനെതിരെ ധോണി കാണിച്ചതുപോലെ ഓടി വന്ന് ഔട്ട് ആക്കാൻ ശ്രമിച്ച കാർത്തിക്ക് സ്ലിപ്പ് ആയി വീഴുക ആയിരുന്നു.

ബാംഗ്ലൂരിനായി സിറാജ് 22 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടി തിളങ്ങി. പാർണൽ 3 വിക്കറ്റ് വീഴ്ത്തിയെകിലും 41 റൺസ് വഴങ്ങിയിരുന്നു. ഹർഷൻ പട്ടേൽ 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും അവസാന ഓവർ ഒഴിച്ചുള്ള ബാക്കി ഓവറിൽ ചെണ്ട ആയി. ശേഷിച്ച ഒരു വിക്കറ്റ് വീഴ്ത്തിയ കരൺ ശർമ്മ 3 ഓവറിൽ വഴങ്ങിയത് 48 റൺസാണ്.

ബാംഗ്ലൂരിന്റെ ബാറ്റിങ്ങിന്റെ കാര്യമെടുത്താൽ കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയുടെ മുന്നിൽ തോറ്റ ബാംഗ്ലൂർ സ്വന്തം ഗ്രൗണ്ടിലേക്ക് മത്സരത്തിന് എത്തിയപ്പോൾ എന്താണോ ആരാധകർ പ്രതീക്ഷിച്ചത് അത് തന്നെ അവർക്ക് കിട്ടി. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തത് മാത്രാമേ ലക്നൗ നായകൻ കെ.എൽ രാഹുലിന് ഓർമ കാണു, പിന്നെ അയാൾ കെ.ജി.എഫ് അടിച്ചുതകർക്കുന്നത് കണ്ട് എന്താണ് ഇവന്മാരെ ഒന്ന് ഒതുക്കാൻ ചെയ്യേണ്ടത് എന്നോർത്ത് നിന്ന് കാണും.

ആദ്യ മുതൽ കോഹ്ലി തകർത്തടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് . പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ ഒരറ്റത്ത് കാഴ്ചക്കാരനായി കോലി തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സിലെത്തി. ഈ ടൂർണമെന്റിൽ തന്നെ വേഗത്തിൽ പന്തെറിയുന്ന മാർക്ക് വുഡിനെ കോഹ്ലി പ്രഹരിച്ചു. കഴിഞ്ഞ ലോകകപ്പിൽ എങ്ങനെയാണോ ഹാരീസ് റൗഫിനെ തകർത്തത് അതെ ശൈലിയിൽ തന്നെയാണ് കളിച്ചത്. അർദ്ധ സെഞ്ചുറി കടന്നുമുന്നേറിയ കോഹ്ലി 44 പന്തിൽ 61 റൺസ് എടുത്താണ് വീണത്. ഈ ടൂർണമെന്റിലെ താരത്തിന്റെ രണ്ടാമത്തെ അർദ്ധ സെഞ്ചുറി നേട്ടം കൂടി ആയിരുന്നു.

കോലി പുറത്തായ പിന്നാലെ ഫാഫ് അതുവരെ സൈലന്റ് ആയി നിന്നതിന്റെ ക്ഷീണം തീർത്ത് അടിക്കാൻ തുടങ്ങി. കോഹ്‌ലിക്ക് ശേഷം ക്രീസിലെത്തിയ മാക്സ്‌വെല്‍ തുടക്കത്തിൽ ഫാഫിനെ പോലെ ഒതുങ്ങി നിൽക്കുക ആയിരുന്നു. എന്നാൽ നല്ല സ്‌കോറിയിലേക്ക് എത്താനൾ എല്ലാ സാധ്യതയും ഉണ്ടെന്ന് മനസിലാക്കിയ ഫാഫ് തകർത്തടിച്ചതോടെ മാക്സ്‌വെല്ലിനും ഒതുങ്ങി നില്ക്കാൻ സാധിച്ചു. തലങ്ങും വിലങ്ങും അടിച്ച ഇരുവരും ലക്നൗ ബോളറുമാർക്ക് എതിരെ ആധിപത്യം പുലർത്തി. വളരെ വേഗത്തിലാണ് ഇരുവരും ചേർന്ന് ടീം സ്കോർ 200 കടത്തിയത്.മാര്‍ക്ക് വുഡ് എറിഞ്ഞ അവസാന ഓവറില്‍ മാക്സ്‌വെല്‍(29 പന്തില്‍ 59) പുറത്തായെങ്കിലും ആര്‍സിബി 212ല്‍ എത്തിയിരുന്നു. ഡൂപ്ലെസി 79 (46) ദിനേശ് കാര്‍ത്തിക്കും(1) പുറത്താകാതെ നിന്നു. ലഖ്നൗവിനായി മാര്‍ക് വുഡും അമിത് മിശ്രയും ഓരോ വിക്കറ്റ് നേടി.