ദൈവത്തിന്റെ പാട്ട് പോലെ; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ചാപ്പല്‍

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുന്‍ ഓസീസ് ഇതിഹാസം ഗ്രെഗ് ചാപ്പല്‍. തന്റെ സമയത്തെ ഏറ്റവും കംപ്ലീറ്റായ ബാറ്റര്‍ വിരാട് കോഹ്‌ലിയാണെന്ന് ചാപ്പല്‍ പറഞ്ഞു.

എന്റെ സമയത്തെ ഏറ്റവും കംപ്ലീറ്റായ ബാറ്റര്‍ വിരാട് കോഹ്‌ലിയാണ്. മഹാന്‍മാരായ ചാംപ്യന്‍മാര്‍ക്കു മാത്രമേ തങ്ങളുടെ ഭാവനകളെയും ബുദ്ധിയെയും മറ്റൊരു തലത്തിലേക്കു കൊണ്ടു പോവാന്‍ സാധിക്കുകയുള്ളൂ. കോഹ്‌ലിക്ക് അതുണ്ട്. ഇത്തരമൊരു അപാരമായ കഴിവുണ്ടായിരുന്ന മറ്റൊരു ഏക ഇന്ത്യന്‍ താരം ടൈഗര്‍ പട്ടൗഡിയായിരുന്നു.

ടി20 ക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത തരത്തില്‍ ദൈവത്തിന്റെ പാട്ട് പോലെയായിരുന്നു പാകിസ്ഥാനെതിരേ കോഹ്‌ലിയുടെ ഇന്നിംഗ്സ്. പാകിസ്ഥാനെ കളിയാക്കുന്ന തരത്തിലുള്ള ഇന്നിംഗ്സാണ് അവന്‍ കളിച്ചത്. പാക് ടീമിന്റെ ശക്തമായ ബോളിംഗ് ആക്രമണത്തെ വിദഗ്ധമായിട്ടാണ് അദ്ദേഹം നേരിട്ടതെന്നും ചാപ്പല്‍ നിരീക്ഷിച്ചു.

പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ കോഹ്‌ലി 53 ബോളുകളില്‍ 82 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നിരുന്നു. ഇന്ത്യ നാലു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ കോഹ്‌ലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചും.