ലെജൻഡ്‌സ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കിയത് ടൂർണമെന്റിന്റെ ഫോർമാറ്റിനെ ബാധിച്ചു. ജൂലൈ 21 ന് പാകിസ്ഥാനെതിരെ ഇന്ത്യ സീസണിലെ ആദ്യ മത്സരം കളിക്കേണ്ടതായിരുന്നു, എന്നാൽ ശിഖർ ധവാൻ, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ, യുവരാജ് സിംഗ് എന്നിവർ ചിരവൈരികളായ ടീമുകൾക്കെതിരെ കളിക്കാൻ വിസമ്മതിച്ചതിനാൽ സംഘാടകർ മത്സരം റദ്ദാക്കാൻ നിർബന്ധിതരായി.
എന്നിരുന്നാലും, യോഗ്യത നേടിയാൽ നോക്കൗട്ട് ഘട്ടത്തിൽ ഇരു ടീമുകളും പരസ്പരം മത്സരിക്കേണ്ടിവരും. പാകിസ്ഥാൻ ചാമ്പ്യൻസ് ഉടമയായ കാമിൽ ഖാനോട് WCL 2025 ന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, കൂടുതൽ മാറ്റങ്ങളില്ലാതെ ടൂർണമെന്റ് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ടീമുകളും അടുത്ത റൗണ്ടിലേക്ക് കടന്നാൽ ഒരു വഴി കണ്ടെത്തേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഫിക്‌സ്ചര്‍ അനുസരിച്ച് ബാക്കിയുള്ള എല്ലാ മത്സരങ്ങളും തുടരും. മാറ്റങ്ങളൊന്നുമില്ല. സെമിഫൈനലിനെയും ഫൈനലിനെയും സംബന്ധിച്ചിടത്തോളം, സെമിഫൈനലിൽ എത്തിയാൽ നാല് ടീമുകൾ ഉണ്ടാകും. അതിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ ഞങ്ങൾ ഒഴിവാക്കും,” കാമിൽ ഖാൻ പറഞ്ഞു.
Read more
“ഞങ്ങൾ ഫൈനലിൽ എത്തിയാൽ, അപ്പോഴായിരിക്കും അത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക. ഈ മത്സരത്തിൽ രണ്ട് പോയിന്റുകൾ ഞങ്ങൾക്ക് നൽകും, നിയമങ്ങൾ അനുസരിച്ച് ഞങ്ങളാണ് ആ പോയിന്റുകൾ അർഹിക്കുന്നത്” കാമിൽ ഖാൻ കൂട്ടിച്ചേർത്തു.