ഉള്ളത് പറയാമല്ലോ ആ കാര്യത്തിൽ ഞാൻ നിരാശൻ, നിങ്ങൾ ആ കാര്യത്തിൽ കേട്ടതൊക്കെ തെറ്റ്: സഞ്ജു സാംസൺ

കേരള ക്രിക്കറ്റ് ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ശ്രീശാന്ത്. കേരള ക്രിക്കറ്റിലൂടെ കടന്നുവന്ന മിടുക്കനായ താരങ്ങളിൽ പ്രധാനിയായ സഞ്ജു ചുരുങ്ങിയ നാളുകൾ കൊണ്ട് ഇന്ത്യൻ ടീമിന്റെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയല്സിന്റെയും പ്രധാന ഭാഗമായി. നിലവിൽ ടി 20 യിലെ ലോകത്തിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളായ സഞ്ജു പരിക്കിന് ശേഷമുള്ള തിരിച്ചുവരവിന് ഒരുങ്ങി നിൽക്കുകയാണ്.

പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം ചാമ്പ്യൻസ് ട്രോഫിയും അതുപോലെ രഞ്ജി ട്രോഫി മത്സരങ്ങളും എല്ലാം സഞ്ജുവിന് നഷ്ടമാണ്. ഇതിനിടയിൽ സഞ്ജുവും കെസിഎയും തമ്മിലുള്ള യുദ്ധങ്ങളും എല്ലാം അടുത്ത കാലത്ത് മാധ്യമങ്ങൾ ഏറ്റെടുത്ത വിഷയങ്ങൾ ആയിരുന്നു . എന്തായാലും ഇതിലൊന്നും കാര്യമായ പ്രതികരണങ്ങൾ അറിയിക്കാതെ ഇരുന്ന സഞ്ജു ഇപ്പോൾ തന്റെ മനസ് തുറന്നിരിക്കുകയാണ്.

“രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടിയ കേരള ടീമിന്റെ ഭാഗമാകാൻ സാധിക്കാത്തതിൽ നിരാശയുണ്ട്. കേരളം ഫൈനൽ കളിക്കണം എന്നും കിരീടമാണ് ചൂടണം എന്നും ആഗ്രഹിച്ചിരുന്നു. വിദര്ഭയെ തോൽപ്പിക്കാൻ കേരളത്തിന് സാധിക്കും. മത്സരം കാണാൻ എന്തായാലും താനും ഉണ്ടാകും. കേരളം ജയിക്കും.” സഞ്ജു പറഞ്ഞു.

താനും കെസിഎയും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സഞ്ജു പറഞ്ഞു.

“കേരള ക്രിക്കറ്റ് അസോസിയേഷനും താനും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ല. അവരുമായി നല്ല രീതിയിൽ ഉള്ള ബന്ധമാണ് പുലർത്തുന്നത്.”

എന്തായാലും നിലവിൽ പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം നിലവിൽ ബുദ്ധിമുട്ടുന്ന സഞ്ജു ഇന്ത്യൻ പ്രീമിയർ ലീഗിൽ മികവ് കാണിച്ച് തിരിച്ചുവരാനാണ് ഒരുങ്ങുന്നത്.