ലെജന്റ്സ് ലീഗിന് അണി നിരന്ന് ഇതിഹാസങ്ങള്‍, ഇന്ത്യന്‍ ടീമില്‍ സ്റ്റുവര്‍ട്ട് ബിന്നിയും

ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിന് ഈ മാസം 20ന് ഒമാനില്‍ തുടക്കമാകും. വിരമിച്ച താരങ്ങള്‍ക്കുള്ള പ്രഥമ ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ മഹാരാജാസ്, വേള്‍ഡ് ജയന്റ്സ്, ഏഷ്യ ലയണ്‍സ് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുന്നത്.

വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവരെ മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ മഹാരാജ ടീം. ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും പുറമെ ആര്‍പി സിംഗ്, നയന്‍ മോംഗിയ, ബദരീനാഥ്, മുനാഫ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയ താരങ്ങളും ടീമിലുണ്ട്.

Sehwag, Yuvraj & Harbhajan To Mark Return In Legends League Cricket; India Squad Announced

വേള്‍ഡ് ജയ്ന്റ്സ് ടീമിലേക്ക് ഇതിഹാസങ്ങളായ മുന്‍ ഓസീസ് താരം ബ്രെറ്റ് ലീ, മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സന്‍, മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെട്ടോറി തുടങ്ങിയവര്‍ കളത്തിലിറങ്ങും.

Legends League: Daniel Vettori, Kevin Pietersen and Brett Lee in 'World Giants' Squad

ഏഷ്യ ലയണ്‍സ് ടീമിനായി പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും ഇതിഹാസ താരങ്ങള്‍ കളത്തിലിറങ്ങും. സനത് ജയസൂര്യ, ഷൊയ്ബ് അക്തര്‍, ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരന്‍, തിലകരത്‌നെ ദില്‍ഷന്‍, കമ്രാന്‍ അക്മല്‍, ചാമിന്ദ വാസ്, മിസ്ബ ഉള്‍ഹഖ്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് യൂസഫ്, ഉമര്‍ ഗുല്‍, ഉപുല്‍ തരംഗ തുടങ്ങിയവരാണ് ടീമിലുള്ളത്.

Legends League Cricket: Shoaib Akhtar, Sanath Jayasuriya named in 16-man Asia Lions squad | CricketTimes.com

ഇന്ത്യ മഹാരാജാസ്: വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, ബദ്രിനാഥ്, ആര്‍പി സിങ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബംഗാര്‍, നയന്‍ മോംഗിയ, മുഹമ്മദ് കൈഫ്, സ്റ്റുവര്‍ട്ട് ബിന്നി.

വേള്‍ഡ് ജയന്റ്സ് ടീം: ബ്രെറ്റ് ലീ, കെവിന്‍ പീറ്റേഴ്സന്‍, വെട്ടോറി, ഡാരന്‍ സമ്മി, ജോണ്ടി റോഡ്സ്, ഇമ്രാന്‍ താഹിര്‍, ഒവൈസ് ഷാ, ഹര്‍ഷേല്‍ ഗിബ്സ്, ആല്‍ബി മോര്‍ക്കല്‍, മോണ്‍ മോര്‍ക്കല്‍, കൊറി ആന്‍ഡേഴ്സന്‍, മോണ്ടി പനേസര്‍, ബ്രാഡ് ഹാഡ്ഡിന്‍, കെവിന്‍ ഒബ്രയാന്‍, ബ്രണ്ടന്‍ ടെയ്ലര്‍.

ഏഷ്യ ലയണ്‍സ്: ഷൊയ്ബ് അക്തര്‍, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദില്‍ഷന്‍, അസ്ഹര്‍ മഹമൂദ്.