'ഭാരത് വിശ്വ വിജയ്താ', സംഗീതത്തിനൊപ്പം ക്രിക്കറ്റിനെയും പ്രണയിച്ച ഇന്ത്യയുടെ വാനമ്പാടി

1983 ല്‍ ലോക കിരീടം നേടി തിരികെയെത്തിയ ഇന്ത്യന്‍ ടീമങ്ങള്‍ക്ക് പാരിതോഷികം നല്‍കുവാന്‍ പോലും പണമില്ലാതിരുന്ന ഒരു BCCI യുണ്ടായിരുന്നു. ലോകം കീഴടക്കി എത്തിയ പ്രതിഭകള്‍ക്ക് അര്‍ഹിച്ച അംഗീകാരം നല്‍കുവാന്‍ പ്രതിഫലം വാങ്ങാതെ അവര്‍ പാടി.. ഗാവാസ്‌കറും, കപിലുംമൊക്കെ അതേറ്റു പാടി.. ‘ഭാരത് വിശ്വ വിജയ്താ ‘

ലോര്‍ഡ്‌സിലെ ഗ്യാലറിയില്‍ അവര്‍ക്കായി ഒരു ഇരിപ്പിടം എന്നും റിസേര്‍വ് ചെയ്യപ്പെട്ടിരുന്നു.. 2018 ലെ IPL ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഏറ്റു മുട്ടുമ്പോള്‍, മുബൈയുടെ ഡഗ് ഔട്ടില്‍ മെന്റ്റര്‍ സച്ചിനുണ്ടായിരുന്നില്ല. അദ്ദേഹം അവര്‍ക്കൊപ്പം അവരുടെ വീട്ടിലരുന്നു ഫൈനല്‍ കാണുകയായിരുന്നു.

WATCH: When Lata Mangeshkar performed for 1983 World Cup winning team;  awarded them 1 lakh each

‘He is my Son’ എന്ന് സച്ചിനെ വിശേഷിപ്പിച്ച, സംഗീതത്തിനൊപ്പം ക്രിക്കറ്റിനെയും പ്രണയിച്ച ഇന്ത്യയുടെ വാനമ്പാടിയ്ക്ക്  ആദരാഞ്ജലികള്‍..
‘അബ്ബ് യാഹാസേ കഹാ ജായെ ഹം
തേരി ബാഹോം മെ മര്‍ ജായെ ഹം ‘

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍