ഏകദിന-ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരേ ആരംഭിക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ദസുന്‍ ഷനകയാണ് രണ്ടു ഫോര്‍മാറ്റുകളിലും ലങ്കന്‍ ടീമിനെ നയിക്കുന്നത്. ധനഞ്ജയ ഡിസില്‍വയാണ് വൈസ് ക്യാപ്റ്റന്‍.

നായകന്‍ കുശാല്‍ പെരേരയ്ക്ക് പരിക്ക് പറ്റിയതിനാലാണ് ഇന്ത്യയ്‌ക്കെതിരെ ഷനകയ്ക്ക് നായകനായി നറുക്കു വീണത്. പെരേരയെക്കൂടാതെ ബിനുര ഫെര്‍ണാണ്ടോയെയും പരിക്കു കാരണം ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Sri Lanka charity match 2021: When and where will Sri Lanka vs Sri Lanka  Legends charity match be played? | The SportsRush

ജൂലൈ പതിനെട്ടാണ് ഇന്ത്യ- ലങ്ക പരമ്പരയുടെ ആരംഭം. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് ഇന്ത്യ ലങ്കയില്‍ കളിക്കുക. ശിഖര്‍ ധവാനാണ് ലങ്കയില്‍ ഇന്ത്യയുടെ നായകന്‍. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക.

IND vs SL Series Live Streaming online in your country, India , for free

ശ്രീലങ്കന്‍ ടീം: ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ (വൈസ് ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്ഷ, പതും നിസംഗ, ചരിത് അസലന്‍ക, വനിന്ദു ഹസരംഗ, അഷെന്‍ ബണ്ഡാര, മിനോദ് ബനൂക്ക, ലഹിരു ഉദാര, രമേഷ് മെന്‍ഡിസ്, ചമിക കരുണരത്നെ, ദുഷ്മന്ത ചമീര, ലക്ഷന്‍ ശണ്ഡകന്‍, അഖില ധനഞ്ജയ, ഷിരന്‍ ഫെര്‍ണാണ്ടോ, ധനഞ്ജയ ലക്ഷണ്‍, ഇഷാന്‍ ജയരത്നെ, പ്രവീണ്‍ ജയവിക്രമ, അസിക ഫെര്‍ണാണ്ടോ, കസുന്‍ രജിത, ലഹിരു കുമാര, ഇസുരു ഉദാന.