കുൽദീപും ചാഹലും ലോകകപ്പ് ടീമിൽ ഉണ്ടാകാൻ പാടില്ല, പകരം അവൻ വേണം സ്പിന്നറായി ലോകകപ്പ് ടീമിൽ കളിക്കാൻ: സുനിൽ ഗവാസ്‌കർ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ രവി ബിഷ്‌ണോയിയെ വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024-ലേക്ക് ടീമിൽ ഉണ്ടാകുമെന്ന് നിര്ബന്ധമായിട്ടും പറഞ്ഞിരിക്കുകയാണ്. യുവ സ്പിന്നറുടെ ബാറ്റിംഗിലെയും ഫീൽഡിങ്ങിലെയും കഴിവ് കാരണം കുൽദീപ് യാദവിനേക്കാളും യുസ്വേന്ദ്ര ചാഹലിനേക്കാളും മികച്ചത് ബിഷ്‌ണോയി ആണെന്നും അവനെ തന്നെ ടീമിൽ വേണമെന്നും ഇതിഹാസം പറഞ്ഞു.

രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് സ്‌പിന്നർമാരുടെ സ്ഥാനത്തേക്കുള്ള പ്രധാന മത്സരാർത്ഥികൾ. “രവി ബിഷ്‌ണോയ് തന്നെ കളത്തിൽ ഇറങ്ങണം. കാരണം അദ്ദേഹം കുൽദീപ് യാദവിനേക്കാളും യുസ്വേന്ദ്ര ചാഹലിനേക്കാളും മികച്ച ഫീൽഡറും ബാറ്ററുമാണ് അവൻ. ഐ‌പി‌എൽ 2023 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ വിജയത്തിൽ അദ്ദേഹം ബാറ്റിംഗിൽ താരം നിർണായക പങ്ക് വഹിച്ചിരുന്നു ”സുനിൽ ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഇന്ത്യക്കായി 21 ടി20 മത്സരങ്ങളിൽ നിന്ന് 7.14 എന്ന മികച്ച ഇക്കോണമി നിരക്കിൽ 34 വിക്കറ്റുകൾ ബിഷ്‌ണോയി നേടിയിട്ടുണ്ട്. മറുവശത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കുൽദീപ് മികച്ച പ്രകടനമാണ് നടത്തിയത്. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ടീമിൽ ബിഷ്‌ണോയിയെയും യാദവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട് .

അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേഷ് ഖാൻ എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാൻ ഇർഫാൻ പത്താനോട് ആവശ്യപ്പെട്ടു. മുൻ ഓൾറൗണ്ടർ തന്റെ വോട്ട് ഇടങ്കയ്യൻ പേസറിന് നൽകി.