കുലമിതു മുടിയനൊരുവൻ കുടിലതയാർന്നോരാസുരൻ, എന്നെ പോലെ പ്രതിഭാശാലികൾ കളിച്ച ടീമിന്റെ ഒരു അവസ്ഥയെ; ടീം മാനേജ്മെനെന്റിന് എതിരെ പൊട്ടിത്തെറിച്ച് അക്തർ

ഒക്ടോബർ 27 വ്യാഴാഴ്ച പെർത്തിൽ നടന്ന ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ സിംബാബ്‌വെയോട് കഷ്ടിച്ച് പരാജയപ്പെട്ടതിന് ശേഷം പാകിസ്ഥാൻ മുൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ പാകിസ്ഥാൻ സെലക്ടർമാരെ വിമർശിച്ചു.

ക്രെയ്ഗ് എർവിനേയും കൂട്ടരെയും ആദ്യ ഇന്നിംഗ്‌സിൽ 130/8 എന്ന സ്‌കോറിലേക്ക് പരിമിതപ്പെടുത്താൻ പാകിസ്ഥാൻ മികച്ച ബൗളിംഗ് നടത്തിയെങ്കിലും, ബാറ്റിംഗിൽ പരാജയം ആയതോടെ അർഹിച്ച തോൽവിയുമായി ടീം മടങ്ങി. ഇന്ത്യക്ക് എതിരെയായ അവസ്ഥ പോലെ തന്നെ ബാറ്റിംഗ് പാകിസ്താനെ ചതിച്ചു എന്ന് പറയാം.

ഏറെ പ്രതീക്ഷയുമായി എത്തിയ സൂപ്പർ താരങ്ങൾ ഓരോന്നായി കൂടാരം കയറിയതോടെ പാകിസ്താന്റെ പ്രതീക്ഷ ഷാൻ മസൂദിൽ മാത്രമായി. ഇന്നിങ്‌സിനോട് അവസാനം കാണിച്ച ഒരേ ഒരു അലസതയിൽ താരം കൂടി വീണതോടെ പതനം പൂർണം. ബൗളറുമാരിൽ അവസാനം പ്രതീക്ഷ വെച്ചെങ്കിലും വിജയിപ്പിക്കാൻ അവർക്കും ആയില്ല.

“”വളരെ വളരെ ലജ്ജാകരമാണ്. ശരിക്കും ലജ്ജാകരമാണ്. പോയി ശരാശരി കളിക്കാരെ തിരഞ്ഞെടുക്കുക. പോയി ശരാശരി ടീം മാനേജ്‌മെന്റും ശരാശരി പിസിബിയും തിരഞ്ഞെടുക്കുക. ഇതാണ് ഫലം (നിങ്ങൾക്ക് ലഭിക്കുന്നത്). ഞാൻ നിരാശനാണ്.”