സൂപ്പർ ട്രേഡ് നടത്തി സൂപ്പർ താരത്തെ ടീമിൽ എത്തിച്ച് കൊൽക്കത്ത, ഇത് അപ്രതീക്ഷിത നീക്കം

ബൗളിംഗ് ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ 2023 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപ്പിറ്റൽസിൽ നിന്ന് ട്രേഡ് ചെയ്തതായി റിപോർട്ടുകൾ പുറത്ത് വരുന്നു. ക്യാഷ് ഡീലിൽ തന്നെയാണ് ട്രേഡ് നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

ഷാർദൂലിന്റെ മുൻ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സും നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിംഗ്‌സും അദ്ദേഹത്തെ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും ഡെൽഹി ഫ്രാഞ്ചൈസിക്ക് ഇഷ്ടപ്പെടാതെ വന്നതോടെ ഡീൽ നടക്കാതെ പോവുക ആയിരുന്നു.

ഷാർദുൽ താക്കൂർ പ്രതിനിധീകരിക്കുന്ന ആറാമത്തെ ഐപിഎൽ ടീമാണിത്. പാൽഘർ ക്രിക്കറ്റ് താരം മുമ്പ് മുംബൈ ഇന്ത്യൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിംഗ്സ്), റൈസിംഗ് പൂനെ സൂപ്പർജയന്റ്സ്, നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയുടെ ഭാഗമായിരുന്നു.

Read more

താക്കൂർ കൂടി ടീമിലെത്തിയപ്പോൾ ട്രേഡ് വഴി ഗുജറാത്ത് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി. മുമ്പ് ഗുജറാത്തിൽ നിന്ന് ഫെർഗുസൺ, ഗുർബാസ് എന്നിവരെ ടീമിൽ എടുത്തിരുന്നു.