കോഹ്‌ലിയെ ട്രോളി ഐസ്‌ലാൻഡ് ക്രിക്കറ്റ്, എന്ത് അവകാശമാണ് നിങ്ങൾക്ക് അതിന് ഉള്ളതെന്ന് ആരാധകർ; സംഭവം ഇങ്ങനെ

ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമായ ഓസ്‌ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ബോർഡർ ഗവാസ്‌ക്കർ ട്രോഫി നിലനിർത്തുകയും പരമ്പര തൂത്തുവാരുകയും ചെയ്യാനുമുള്ള ഒരുക്കത്തിലാണ് ഇപ്പോൾ.

രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും തന്നെയാണ് മറ്റൊരു ബോർഡർ ഗവാസ്‌ക്കർ ട്രോഫി നിലനിർത്താൻ ഇന്ത്യയെ സഹായിച്ചത്. ഇതുവരെ തന്റെ ഉയർന്ന നിലവാരത്തിലേക്ക് വരൻ സാധിക്കാത്തത് കോഹ്‌ലിക്ക് മാത്രമാണ്. മുൻ ഇന്ത്യൻ നായകൻ മറ്റ് ഫോർമാറ്റുകളിൽ തന്റെ ഫോം വീണ്ടെടുത്തു, എങ്കിൽം 2019 മുതൽ ടെസ്റ്റിൽ ഇതുവരെ സെഞ്ച്വറി നേടിയിട്ടില്ല. ഒരു ഇടവേളക്ക് ശേഷം സെഞ്ചുറികളുടെ ട്രാക്കിനെ പ്രണയിച്ച് തുടങ്ങിയ കോഹ്ലി വൈറ്റ് ബോൾ ഫോർമാറ്റിൽ മിന്നിത്തിളങ്ങുന്നുണ്ടെങ്കിലും ടെസ്റ്റിൽ അത്ര ഫോമിൽ അല്ല.

ഇത് ചോദ്യത്തെ ചെയ്താണ് ഐസ്‌ലാൻഡ് ക്രിക്കറ്റ് ഇപ്പോൾ രംഗത്ത് വാനിരിക്കുന്നത്. ട്വിറ്ററിൽ വാൻ ഇങ്ങനെ കുറിച്ചു “ഈ സ്ഥിതിവിവരക്കണക്ക് നമ്മുടെ ഇന്ത്യൻ ആരാധകരിൽ പലരെയും സന്തോഷിപ്പിക്കില്ല, പക്ഷേ വിരാട് കോഹ്‌ലി സെഞ്ച്വറി നേടാതെ ഇപ്പോൾ 23 ടെസ്റ്റുകൾ കഴിഞ്ഞു, 2019 ലാണ് അവൻ അവസാന സെഞ്ചുറി നേടിയത്. ഈ ഇടവേള എത്ര ദൈർഘ്യമേറിയതാണ്?” ഐസ്‌ലാൻഡ് ക്രിക്കറ്റ് ട്വിറ്ററിൽ കുറിച്ചു.

ഈ പരാമർശംട്വിറ്ററിൽ ഇന്ത്യൻ ആരാധകരിൽ നിന്ന് ചില രോഷകരമായ പരാമർശങ്ങൾക്ക് കാരണമായി. ചില ആരാധകർ കോഹ്‌ലിയുടെ കാര്യം വിട്ടുപിടിക്കാൻ ഐറിഷ് ടീമിനോട് ആവശ്യപ്പെട്ടപ്പോൾ മറ്റുള്ളവർ അവരെ ട്രോളി.

” ആദ്യം ടെസ്റ്റിൽ കളിക്കാനുള്ള യോഗ്യതക്കായി ശ്രമിക്കുക, എന്നിട്ട് കോഹ്‌ലിയെ ട്രോളുക.” ഉൾപ്പടെ നിരവധി അനവധി കമെന്റുകൾ വരുന്നുണ്ട്.”