ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കായി വെടിക്കെട്ട് അർധ സെഞ്ചുറി നേടി ഓപ്പണർ അഭിഷേക് ശർമ്മ. നാളുകൾ ഏറെയായി മോശം പ്രകടനം നടത്തിയ താരത്തിന്റെ തിരിച്ച് വരവിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ടോസ് നഷ്ടപെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് 21 പന്തിൽ 6 ഫോറും 3 സിക്സുമായി 55 റൺസാണ് അടിച്ചെടുത്തത്.
അഭിഷേകിന് കൂട്ടായി മലയാളി താരം സഞ്ജു സാംസണും മികച്ച പ്രകടനം നടത്തി. 17 പന്തിൽ 33* റൺസാണ് താരത്തിന്റെ സംഭാവന. നിലവിൽ ഇഷാൻ കിഷനും സഞ്ജുവുമാണ് ക്രീസിൽ ഉള്ളത്. ടൂർണമെന്റ് തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ഇന്ത്യക്ക് ഇത്രയും മികച്ച പാർട്ട്ണർഷിപ്പ് ലഭിക്കുന്നത്. 6 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 92 റൺസ് നേടി.
Read more
ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.







