കളിക്കളത്തില്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ പല നേട്ടങ്ങളും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരുത്തിക്കുറിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവിലിതാ ഇതും. കളത്തിനു പുറത്താണ് കോഹ്ലിയുടെ പുതിയ മറികടക്കല്‍. ട്വിറ്ററിലെ ജനപ്രീതിയിലാണ് വിരാട് കോലി സച്ചിന് ടെന്‍ഡുല്‍ക്കറെ പിന്നിലാക്കിയിരിക്കിയിരിക്കുന്നത്.
2017 ലെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ വളര്‍ച്ചാ കണക്കിലാണ് കോഹ്ലി സച്ചിനെക്കാള്‍ മുന്നിലെത്തിയത്. ഈ വര്‍ഷം കോഹ്ലിയുടെ ഫോളോവേഴ്സിന്റെ വളര്‍ച്ച നിരക്ക് 61 ശതമാനമാണെങ്കില്‍ സച്ചിന്റേത് 56 ശതമാനമാണ്. എന്നിരുന്നാലും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ കോഹ്ലിയേക്കാള് മുന്നില്‍ സച്ചിന് തന്നെയാണ്.
Read more
21.8 മില്യണ്‍ ഫോളോവേസാണ് സച്ചിന് ഉള്ളത്. കോഹ്ലിക്ക് 20.8 മില്യണും. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ അധികം വൈകാതെ കോഹ്ലി ഇതിലും സച്ചിനെ മറികടക്കും. ട്വിറ്റര്‍ ഫോളോവേഴ്സ് കൂടുതലുള്ള ഇന്ത്യക്കാരില്‍ സച്ചിന് എട്ടാമതും, കോഹ്ലി പത്താമതുമാണ്.