കോഹ്ലി രാജാവ്, ബാബർ വ്യാജ രാജാവ്, ഇനിയെങ്കിലും താരതമ്യം ചെയ്യുന്നത് നിർത്തൂ: ഇർഫാൻ പത്താൻ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ചിരുന്നു. പാകിസ്താനെതിരെ 61 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ 8 ലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷനും, ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യക്കെതിരെ വീണ്ടും പാക് താരം ബാബർ ആസം ബാറ്റിംഗിൽ ഫ്ലോപ്പായിരുന്നു. ഇപ്പോഴിതാ ബാബർ അസമുമായി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം ഇർഫാൻ പത്താൻ.

Read more

‘അത്രയും വലിയ സമ്മര്‍ദ്ദത്തില്‍ ബാബര്‍ എപ്പോഴെങ്കിലും അങ്ങനെയൊരു ഇന്നിങ്സ് കളിച്ചിട്ടുണ്ടോ?, കോഹ്‌ലി എത്ര തവണ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വിജയിപ്പിച്ചിരിക്കുന്നു. അദ്ദേഹം രാജാവിനെ പോലെ മുന്നേറുന്നു, ബാബർ ആണെങ്കിലോ. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുമ്പോള്‍ സിംഗിളുകളും ഡബിളുകളും കണ്ടെത്തി 15 ഓവരെ വരെ എത്തിക്കണമായിരുന്നു. ഇന്നിങ്ങ്‌സ് പടുക്കാനാണ് ബാബര്‍ ശ്രമിക്കേണ്ടിയിരുന്നത്. ഇന്ത്യ 175 എടുത്തപ്പോള്‍ തന്നെ മത്സരം പാകിസ്താന്റെ കൈവിട്ടു പോയി. അത്ര വലിയ ലക്ഷ്യം പിന്തുടരാനുള്ള കരുത്ത് പാകിസ്താനില്ല’, ഇർഫാൻ പത്താൻ പറഞ്ഞു.