കോഹ്‌ലി അങ്ങനെ ഒരു ത്യാഗം ടീമിന്റെ നന്മക്കായി ചെയ്യണം, അയാൾ അങ്ങനെ ചെയ്താൽ വലിയ മാറ്റങ്ങൾ ഉണ്ടാകും...തുറന്നുപറഞ്ഞ് സഞ്ജയ് മഞ്ജരേക്കർ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ ഇഷാൻ കിഷനെ ഉൾപ്പെടുത്താൻ വിരാട് കോഹ്‌ലി നാലാം നമ്പറിലേക്ക് ഇറങ്ങണം എന്ന് സഞ്ജയ് മഞ്ജരേക്കർ ആവശ്യപ്പെടുന്നു.

ബുധനാഴ്ച ഹൈദരാബാദിൽ നടക്കുന്ന ആദ്യ മത്സരത്തോടെ മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യ കിവീസുമായി കൊമ്പുകോർക്കും. പരമ്പരയിൽ കെ എൽ രാഹുൽ ലകളിക്കാത്തതിനാൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്.

‘ഗെയിം പ്ലാൻ’ എന്ന സ്റ്റാർ സ്‌പോർട്‌സ് ഷോയിലെ ഒരു സംഭാഷണത്തിനിടെ, ഇത്തവണ ഇലവനിൽ ഗിൽ-രാഹുൽ കോംബോയ്‌ക്ക് പകരമായി ശുഭ്‌മാൻ ഗിൽ-ഇഷാൻ കിഷൻ കോംബോ വരുന്നത് കാണുന്നുണ്ടോ എന്ന് മഞ്ജരേക്കറോട് ചോദിച്ചു, അതിന് അദ്ദേഹം മറുപടി പറഞ്ഞു:

“ഇത് ബുദ്ധിമുട്ടായിരിക്കും. ഒരാൾ ശരിക്കും അസ്വസ്ഥനാകാൻ പോകുന്നു. ഈ കുഴപ്പം പരിഹരിക്കാൻ എനിക്ക് ഒരു ആശയം ലഭിച്ചു. മൂന്നാം നമ്പറിൽ ശുഭ്മാൻ ഗില്ലിനെ ബാറ്റ് ചെയ്യൂ, അയാൾക്ക് ആ സ്ഥാനം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു, തുടർന്ന് വിരാട് കോലി നാലാം നമ്പറിൽ ഇറങ്ങണം.”

നേരത്തെയും ടീമിന് വേണ്ടി കോഹ്‌ലി തന്റെ മൂന്നാം നമ്പർ സ്ഥാനം ത്യജിച്ചുവെന്ന് മുൻ ഇന്ത്യൻ ബാറ്റർ ചൂണ്ടിക്കാട്ടി, ഓർഡറിന്റെ മുകളിൽ കിഷൻ ഉണ്ടായിരുന്നതിന്റെ നേട്ടം എടുത്തുകാണിച്ചു, വിശദീകരിച്ചു:

വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയ്‌ക്കെതിരെ ഒരിക്കൽ അമ്പാട്ടി റായിഡുവിനായി അദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഇഷാനെ പോലെ മികച്ച ഒരു താരത്തെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാകാതിരിക്കാൻ അതാണ് മാർഗം.”