ഔദ്യോഗിക അറിയിപ്പ് എത്തി, റാഞ്ചി ടെസ്റ്റില്‍നിന്നും സൂപ്പര്‍ താരം പുറത്ത്, ഇന്ത്യയ്ക്ക് 'ഇരു'ട്ടടി, പുതുക്കിയ സ്ക്വാഡ്

ഇംഗ്ലണ്ടിനെതിരെ റാഞ്ചിയില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ കെഎല്‍ രാഹുല്‍ കളിയ്ക്കില്ല. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തി നേടാത്തതാണ് താരത്തിന് തിരിച്ചടിയായത്. വിശാഖപട്ടണം, രാജ്‌കോട്ട് മത്സരങ്ങള്‍ താരത്തിന് പരിക്ക് കാരണം നഷ്ടമായെങ്കിലും റാഞ്ചിയില്‍ തിരികെ എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ഓപ്പണറില്‍ മധ്യനിര ബാറ്റര്‍ 86, 22 എന്നീ സ്‌കോറുകള്‍ രേഖപ്പെടുത്തി. എന്നാല്‍ ആ കളിയില്‍ ഉണ്ടായ പരിക്ക് അദ്ദേഹത്തെ രണ്ടാം ടെസ്റ്റ് നഷ്ടപ്പെടുത്താന്‍ നിര്‍ബന്ധിതനാക്കി. ഫെബ്രുവരി 12 ന് രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള ബിസിസിഐ പുറത്തിറക്കിയ ഒരു റിലീസില്‍ രാഹുല്‍ 90% മാച്ച് ഫിറ്റ്നസ് നേടിയിട്ടുണ്ടെന്നും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അദ്ദേഹം നന്നായി പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.

ധര്‍മ്മശാലയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ താരം പങ്കെടുക്കുന്നത് ഫിറ്റ്‌നസിന് വിധേയമാണ്. ഇതോടെ രാഹുലിന് പകരം സ്‌ക്വാഡിലേക്ക് എത്തിയ ദേവ്ദത്ത് പടിക്കല്‍ ടീമിനൊപ്പം തുടരും. നാലാം ടെസ്റ്റിനുള്ള ടീമില്‍നിന്ന് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പുറത്തായ മുകേഷ് കുമാര്‍ റാഞ്ചിയില്‍ ടീമിനൊപ്പം ചേര്‍ന്നു.

നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാട്ടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂറല്‍ , കെഎസ് ഭരത്, ദേവദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.