INDIAN CRICKET: കോഹ്ലിക്ക് അതിന്റെ ഒരു വിചാരം മാത്രമേയുളളൂ, ഞാന്‍ കുറെ തവണ പറഞ്ഞതാണ്, കേള്‍ക്കണ്ടേ, വെളിപ്പെടുത്തി കെഎല്‍ രാഹുല്‍

വിരാട് കോഹ്ലിയെ കുറിച്ച് ഇന്ത്യന്‍ ടീമിലെ സഹതാരം കെഎല്‍ രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മുന്‍പ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായ ഒരു ടോക്ക് ഷോയില്‍ സംസാരിക്കവേയായിരുന്നു കോഹ്ലിയെ കുറിച്ച് രാഹുല്‍ തുറന്നുപറഞ്ഞത്. നിങ്ങള്‍ തെറാപ്പി സെഷന് വിടാന്‍ ആഗ്രഹിക്കുന്ന ഒരു സ്‌പോര്‍ട്‌സ് സ്റ്റാറിനെയോ സെലബ്രിറ്റിയോ പറയുമോ എന്നായിരുന്നു കരണ്‍ രാഹുലിനോട് ചോദിച്ചത്. ഇതിനുളള മറുപടിയായി വിരാട് കോഹ്ലിയുടെ പേര് പറഞ്ഞുകൊണ്ടാണ് രാഹുല്‍ തുടങ്ങിയത്.

“എനിക്ക് തോന്നുന്നു അത് കോഹ്ലിയാണ്. അവന്‍ ശാന്തനാകണം, ഞാന്‍ അവനോട് എപ്പോഴും പറയാറുണ്ട്., അവന് ഒരിക്കലും ഒരു അവധിക്കാല മോഡ് ഉണ്ടായിട്ടില്ല. അവന്‍ എപ്പോഴും ജോലി ജോലി എന്ന വിചാരവുമായി നടക്കുന്ന ആളാണ്, എന്നാണ് രാഹുല്‍ പറഞ്ഞത്. ടീമില്‍ പ്രാങ്ക് ചെയ്യുന്ന ആളും എറ്റവും റൊമാന്റിക്കും ആരാണ് എന്നായിരുന്നു അടുത്ത ചോദ്യം. ഇതിനും കോഹ്ലിയുടെ പേരാണ് രാഹുല്‍ പറഞ്ഞത്. എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവരില്‍ മികച്ച ക്യാപ്റ്റന്‍ ആരാണെന്ന ചോദ്യത്തിന് ധോണി എന്നാണ് രാഹുലിന്റെ മറുപടി.

സച്ചിനാണോ കോഹ്ലിയാണോ മികച്ച ബാറ്റര്‍ എന്ന ചോദ്യത്തിന് കോഹ്ലി എന്നാണ് രാഹുല്‍ ഉത്തരം നല്‍കിയത്. ഹാര്‍ദിക് പാണ്ഡ്യയും അന്ന് നടന്ന അഭിമുഖത്തില്‍ കെഎല്‍ രാഹുലിനൊപ്പം പങ്കെടുത്തിരുന്നു. ഈ ഷോയില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇരുവര്‍ക്കും വിലക്ക് നേരിടേണ്ടി വന്നിരുന്നു.