ഐ.പി.എല്‍ 2020; മൂന്ന് ടീമുകള്‍ യു.എ.ഇയില്‍ എത്തി

ഐ.പി.എല്‍ 13ാം സീസണിനായി മൂന്ന് ടീമുകള്‍ യു.എ.ഇയില്‍ എത്തി. രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളാണ് യു.എ.ഇയിലെത്തിയത്. രാജസ്ഥാനും പഞ്ചാബും ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നലെ പകല്‍ ദുബായിലെത്തി. വൈകുന്നേരത്തോടെ കൊല്‍ക്കത്ത ടീം അബുദാബിയില്‍ വിമാനമിറങ്ങി.

ഇന്ത്യയില്‍ രണ്ട് തവണ കോവിഡ് പരിശോധനയ്ക്കു വിധേയരായ ശേഷമാണ് താരങ്ങള്‍ യു.എ.ഇയില്‍ എത്തിയിരിക്കുന്നത്. ടീം ഇവിടെ ഇനി 6 ദിവസം ക്വാറന്റൈനില്‍ കഴിയണം. അതിനിടയില്‍ മൂന്ന് തവണ പരിശോധനയ്ക്കു വിധേയരാകും. മൂന്നും നെഗറ്റീവായാല്‍ മാത്രമേ ടീം ക്യാമ്പില്‍ തുടരാനാവൂ. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ ഇന്നു യു.എ.ഇയിലെത്തും.

In Pics: IPL Teams Start Arriving in the UAE for IPL 2020

Kolkata Knight Riders players at the airport.

എട്ട് ഫ്രാഞ്ചൈസികളും എട്ട് വ്യത്യസ്ത ഹോട്ടലുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ഡ്രസ്സിംഗ് റൂമിലും മറ്റും സാമൂഹിക അകലം പാലിക്കണം. യു.എ.ഇയിലെത്തി ആദ്യ ആഴ്ചയില്‍ കളിക്കാരും ടീം ഒഫീഷ്യല്‍സും ഹോട്ടലില്‍ പരസ്പരം കൂടിക്കാഴ്ച നടത്താന്‍ പാടില്ല. കോവിഡ് പരിശോധനാഫലം മൂന്ന് തവണയെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞതിനു ശേഷമെ ഒഫീഷ്യല്‍സിന് കളിക്കാരെ കാണാന്‍ അനുമതിയുണ്ടാകു.

In Pics: IPL Teams Start Arriving in the UAE for IPL 2020

In Pics: IPL Teams Start Arriving in the UAE for IPL 2020

ബയോ സെക്യുര്‍ മേഖലയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.എല്‍ പെരുമാറ്റച്ചട്ടം മുന്‍നിര്‍ത്തി നടപടിയുണ്ടാകും. ചട്ടങ്ങള്‍ ലംഘിച്ച് പുറത്തു പോകുന്നവര്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം. ഇതിനുശേഷം കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി ഫലം നെഗറ്റീവായാല്‍ മാത്രമെ വീണ്ടും ബയോ സെക്യുര്‍ മേഖലയില്‍ പ്രവേശിപ്പിക്കൂ. സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.