ഐപിഎൽ 2026 ലേലത്തിന് മുമ്പ് തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനോട് (ആർആർ) ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) അദ്ദേഹത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നിരുന്നാലും, സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്ററെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരേയൊരു ടീം അവർ മാത്രമല്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആർ) അവരുടെ മുൻ കളിക്കാരനെ സ്വന്തമാക്കാൻ സജീവമായി രംഗത്തുണ്ട്.
സഞ്ജുവിനെ സ്വന്തമാക്കാൻ വളരെയധികം ആഗ്രഹിക്കുന്നതിനാൽ തങ്ങളുടെ രണ്ട് സ്റ്റാർ കളിക്കാരെ റോയൽസിന് കൈമാറാൻ കെകെആർ തയ്യാറാണെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ആനന്ദബസാർ പത്രികയുടെ റിപ്പോർട്ട് അനുസരിച്ച്, സഞ്ജുവിനെ ടീമിലേക്ക് എത്തിക്കാൻ കെകെആർ അങ്ക്രിഷ് രഘുവംശിയെയോ രാമൻദീപ് സിംഗിനെയോ ആർആറിന് കൈമാറാൻ തയ്യാറാണ്.
2025 ലെ ഐപിഎൽ സീസണിൽ കെകെആറിന്റെ മികച്ച കളിക്കാരിൽ ഒരാളാണ് രഘുവംശി. ഭാവിയിലെ ഒരു താരമായി യുവ ബാറ്റർ കണക്കാക്കപ്പെടുന്നു. മറുവശത്ത്, ഐപിഎൽ 2025 ന് മുമ്പ് കെകെആർ നിലനിർത്തിയ ആറ് കളിക്കാരിൽ ഒരാളായിരുന്നു രമൺദീപ്, ഓൾറൗണ്ടർ ഇതിനകം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു.
Read more
ക്വിന്റൺ ഡി കോക്കും റഹ്മാനുള്ള ഗുർബാസുമാണ് കഴിഞ്ഞ സീസണിൽ കെകെആറിനായി ഗ്ലൗസ് ധരിച്ചത്. എന്നാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടു. കെകെആറിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററില്ല. ഒപ്പം അവർക്ക് ഒരു ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്ററും വേണം. സഞ്ജുവിന് ഈ രണ്ട് റോളുകളും സുഗമമായി നിറവേറ്റാൻ കഴിയും.







