കിവി സൂപ്പര്‍ താരത്തിന്റെ പരിക്ക് ഗുരുതരം; രണ്ടു മാസം പുറത്തിരിക്കും

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ പരിക്ക് ഗുരുതരം. എങ്കിലും താരത്തിന് ശസ്ത്രക്രിയ വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് വില്യംസന്റെ കൈമുട്ടിന് പരിക്കേറ്റത്. മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ വില്യംസണ്‍ കളിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വില്യംസന് രണ്ടു മാസം കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.

ബംഗ്ലാദേശിനെതിരെയാണ് ന്യൂസിലന്‍ഡിന്റെ അടുത്ത പരമ്പര. അതിനുശേഷം ഏകദിന, ടി20 പരമ്പരകള്‍ക്കായി കിവികള്‍ ഓസ്‌ട്രേലിയയിലേക്ക് പോകും. ഈ രണ്ടു പരമ്പരകളിലും വില്യംസന്‍ കളിക്കാനുള്ള സാധ്യത കുറവാണ്.