ഹാര്‍ദ്ദിക്ക് പാണ്ഡ്യ പോലീസ് പിടിയില്‍!

ഒരിക്കല്‍ വെസ്റ്റീന്‍ഡീസ് പോലീസ് തന്നെ അറസ്റ്റ് ചെയ്ത രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന ടെലിവിഷന്‍ ഷോയിലാണ് ഹാര്‍ദ്ദിക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് ഏകദി പരമ്പരയ്ക്കിടെയായിരുന്നത്രെ സംഭവം.

വെസ്റ്റീന്‍ഡീസ് താരവും മുംബൈ ഇന്ത്യന്‍സിലെ സഹപ്രവര്‍ത്തകനുമായ കീറോണ്‍ പൊള്ളാര്‍ഡിന്റെ കൂടെ വിന്‍ഡീസിലൂടെ കറങ്ങുന്നതിനിടയിലായിരുന്നു സംഭവം. എന്നാല്‍ ഇത് തമാശയ്ക്കായി പൊള്ളാഡ് തന്നെ ഒപ്പിച്ച ഒരു പണിയായിരുന്നെന്ന് ഹാര്‍ദ്ദിക്ക് പിന്നീടാണ് അറിഞ്ഞത്.

ഹാര്‍ദ്ദിക്കിനെ പേടിപ്പിക്കാന്‍ പോലീസുകാരനായ സഹോദരനെയാണ് പൊള്ളാഡ് ഇതിനായി ഉപയോഗിച്ചത്. നഗരത്തില്‍ കറങ്ങുന്നതിനിടെ പൊള്ളാര്‍ഡ് കൂടെയുണ്ടെങ്കില്‍ തനിക്കൊന്നും സംഭവിക്കില്ലെന്ന് ഹാര്‍ദ്ദിക്ക് പറയുകയായിരുന്നത്രെ. തുടര്‍ന്നാണ് ഹാര്‍ദ്ദിക്കിനെ ഭയപ്പെടുത്താന്‍ പൊള്ളാഡ് അറസ്റ്റ് നാടകം ഒരുക്കിയത്

അതേസമയം തന്നെ കുടുക്കാന്‍ വെറുതെ പറ്റിക്കുകയാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് സംഭവം ശരിയാണെന്ന് താന്‍ വിചാരിച്ചെന്ന് ഹാര്‍ദ്ദിക്ക് പറയുന്നു. അവസാനം കേസിനെ കുറിച്ച് സംസാരിക്കാന്‍ പോലീസ് ആരെയോ വിളിക്കുമ്പോള്‍ ഫോണ്‍ തല തിരിച്ച് പിടിച്ചത് കണ്ടപ്പോഴാണ് തനിക്ക് കാര്യം മനസ്സിലായതെന്നും ഹാര്‍ദിക് വ്യക്തമാക്കി.