സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് മികച്ചൊരു ജയത്തിന് ശേഷം ഞെട്ടിപ്പിക്കുന്ന തോൽവി. സർവീസുമായി നടന്ന മത്സരത്തിലാണ് കളിയുടെ അവസാനം വരെ പ്രതീക്ഷ പുലർത്തിയ ശേഷമാണ് കേരളം 12 റണ്‍സിനാണ് തോൽവിയേറ്റ് വാങ്ങിയത്.
എളുപ്പത്തിൽ ജയിക്കാവുന്ന ആത്മവിശ്വാസം കേരള താരങ്ങളെ ബാധിച്ചിരുന്നത് പോലെ തോണി, ഉത്തരവാദിത്വം ഇല്ലാത്ത ബാറ്റിംഗ് സമീപനമാണ് കേരളം പുറത്തെടുത്തത്. കേരളത്തിനായി സച്ചിന് ബേബി 35 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും സഹിതം 36ഉം സഞ്ജു സാംസണ് 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും 30 ഉം നേടി പൊരുതിയെങ്കിലും മറ്റാർക്കും പൊരുതാൻ പോലും ആയില്ല.
കേരള ബൗളറുമാർ യദേഷ്ടം എക്സ്ട്രാ വഴങ്ങി സർവീസസ് സ്കോർ ബോർഡ് ഉയർത്തി, 18 അധിക റൺസാണ് വഴങ്ങിയത്. സർവീസാകട്ടെ വെറും 3 അധിക റൺസ് മാത്രമാണ് വഴങ്ങിയത്. അവസാന ഫലത്തിൽ ഈ അധിക റൺസ് കേരളത്തിന് വിനയായി.
Read more
ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് 20 ഓവറില്‍ എട്ട് വിക്കറ്റിനാണ് 148 റണ്‍സെടുത്തത്. 35 പന്തില്‍ 39 റണ്‍സെടുത്ത ആന്‍ഷുല്‍ ഗുപ്തയാണ് ടോപ് സ്കോറര്‍. രവി ചൗഹാന് 27 പന്തില്‍ 22 ഉം ദേവേന്ദര്‍ ലോച്ചാബും പി ആര് രെഖേഡയും 17 വീതവും റണ്‍സെടുത്ത് പുറത്തായി. കേരളത്തിനായി മൂന്ന് വിക്കറ്റ് വൈശാഖ് ചന്ദ്രൻ മികച്ച പ്രകടനം നടത്തി.







