ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പാകിസ്ഥാനിൽ എത്തിയ ന്യുസിലാൻഡ് ടീമിലെ പ്രധാന താരമായ കെയ്ൻ വില്യംസണ് മുൻപിൽ വിചിത്ര ആവശ്യവുമായി ആരാധകൻ. ‘നിങ്ങൾ പാകിസ്താനെതിരെ റൺസ് അടിക്കരുത്, വേണമെങ്കിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ചോളൂ’. ഈ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
2023 ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ നിന്ന് പുറത്തായതിന് ശേഷം ഇപ്പോഴാണ് കെയ്ൻ വില്യംസൺ ഏകദിന മത്സരങ്ങളിലേക്ക് തിരികെ വരുന്നത്. ഇത്തവണ ചാമ്പ്യൻസ് ട്രോഫിക്കായി ഏറ്റവും കരുത്തരായ ടീമിനെയാണ് ന്യുസിലാൻഡ് ഇറക്കിയിരിക്കുന്നത്. തകർപ്പൻ ഫോമിൽ കളിക്കുന്ന കെയ്ൻ വില്യംസൺ, ടോം ലാതം, ഡാരിൽ മിച്ചൽ, ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര എന്നിവരുടെ മികവ് ടീമിന് കരുത്താകും.
ന്യുസിലാൻഡ് സ്‌ക്വാഡ്:
മിച്ചൽ സാൻ്റ്‌നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, വിൽ ഒറൂർക്ക്, ഗ്ലെൻ ഫിലിപ്‌സ്, റാച്ചിൻ രവീന്ദ്ര, ബെൻ സിയേഴ്‌സ്, നഥാൻ സ്മിത്ത്, കെയ്ൻ വില്യംസൺ, വിൽ യംഗ്, വിൽ യങ്.