വിദേശ ബോളര്‍മാര്‍ പോലും വാഴ്ത്തുന്നു, എന്നിട്ടും സെലക്ടര്‍മാര്‍ക്ക് മനസിലാകുന്നില്ല

15ാം ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബോളര്‍ അര്‍ഷ്ദീപ് സിംഗാണെന്നു പഞ്ചാബ് കിംഗ്‌സിലെ താരത്തിന്റെ സഹതാരവും ദക്ഷിണാഫ്രിക്കന്‍ പേസറുമായ കഗീസോ റബാഡ. ഡെത്ത് ഓവറുകളില്‍ അവന്‍ പാലിക്കുന്ന അച്ചടക്കം കണ്ടു പഠിക്കേണ്ടതാണെന്ന് റബാഡ പറഞ്ഞു.

‘അര്‍ഷാണ് സീസണിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബോളര്‍ എന്നാണ് എനിക്കു തോന്നുന്നത്. കണക്കുകള്‍ സൂചിപ്പിക്കുന്നതും ഇതാണ്. തീരെ ചെറുപ്പമാണ് അവര്‍. അവനെപ്പോലെ ഒരാള്‍ ടീമിലുള്ളത് വലിയ കാര്യമാണ്.’

‘ഞാന്‍ എല്ലായ്‌പ്പൊഴും ഡെത്ത് ഓവറില്‍ ബോള്‍ ചെയ്യുന്ന ആളാണ്. ഇക്കാര്യം എനിക്ക് അറിയുകയും ചെയ്യാം. പക്ഷേ, അര്‍ഷ്ദീപ് അങ്ങനെയല്ല. അവന്‍ പാലിക്കുന്ന അച്ചടക്കം കണ്ടു പഠിക്കേണ്ടതാണ്’ റബാഡ പറഞ്ഞു.

സീസണിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബോളര്‍ അര്‍ഷ്ദീപ് സിംഗ് തന്നെയാണെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടു. ക്രീസില്‍ എത്ര വലിയ താരമാണെങ്കിലും അതൊന്നും കൂസാക്കാതെയാണ് അര്‍ഷ്ദീപ് ബോള്‍ ചെയ്യുന്നതെന്ന് ചോപ്ര പറഞ്ഞു.

Read more

ഈ ഐപിഎല്‍ സീസണില്‍ 5.67 ആണ് അര്‍ഷ്ദീപിന്റെ ഇക്കോണമി നിരക്ക്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങി സൂപ്പര്‍ പേസര്‍മാര്‍ പോലും അര്‍ഷ്ദീപിന് പിന്നിലാണ്.