ജോണ്ടി റോഡ്‌സിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് സച്ചിന്റെ ട്വീറ്റ് തിരുകി; സ്ഥിരീകരിച്ച് താരം

ദക്ഷിണാഫ്രിക്ക മുന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കയറിക്കൂടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ടു പങ്കുവെച്ച ട്വീറ്റ്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് റോഡ്‌സ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

“എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇതിനു മുമ്പ് ഇങ്ങനെയുണ്ടായിട്ടില്ല” റോഡ്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ടു പങ്കുവെച്ച “ഇന്ത്യ ടുഗെദര്‍” ട്വീറ്റാണ് ഹാക്കര്‍മാര്‍ റോഡ്‌സിന്റെ ട്വിറ്ററില്‍ തിരുകി കേറ്റിയത്.

Image result for jonty rhodes

സച്ചിന്റെ ട്വീറ്റിനെച്ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ജോണ്ടി റോഡ്‌സിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. പുറത്തു നിന്നുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുതെന്നാണ് സച്ചിന്‍ പറഞ്ഞത്. രാജ്യാന്തര പോപ് താരം റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച പശ്ചാത്തലത്തിലായിരുന്നു സച്ചിന്റെ ട്വീറ്റ്.

View this post on Instagram

A post shared by Jonty Rhodes (@jontyrhodes8)

“പുറത്തുള്ളവര്‍ കാഴ്ച്ചക്കാരായി നിന്നാല്‍ മതി; ഇന്ത്യയുടെ പ്രശ്‌നത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കും” എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.