ഇംഗ്ലണ്ടിനെതിരെയും ഇന്ത്യയ്ക്ക് കാലുറച്ചേക്കില്ല; ഇംഗ്ലീഷ് സൂപ്പര്‍ താരം മടങ്ങി വരുന്നു

കൈമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ബോളിംഗ് പരിശീലനം പുനഃരാരംഭിച്ചു. പാകിസ്ഥാനെതിരെയുള്ള പരമ്പരയില്‍ ആര്‍ച്ചര്‍ കളിക്കില്ലെന്ന് ഉറപ്പാണെങ്കിലും ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ താരം തിരിച്ചെത്തുമാണ് കരുതുന്നത്.

ഇന്ത്യയ്‌ക്കെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ അവസാന രണ്ടെണ്ണത്തില്‍ എങ്കിലും താരത്തിനെ പങ്കെടുപ്പിക്കുവാനുള്ള ശ്രമമാണ് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ കളിച്ചില്ലെങ്കിലും ലോക കപ്പും ആഷസ് പരമ്പരയും വരാനിരിക്കുന്നതിനാല്‍ തന്നെ താരത്തിന്റെ ആരോഗ്യ പുരോഗതി ഇംഗ്ലണ്ടിന് ശുഭ വാര്‍ത്തയാണ്.

ഐ.പി.എല്ലിന് മുമ്പ് താരം ഫിറ്റാവുമെങ്കിലും ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ അനുമതിയുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ഇംഗ്ലണ്ട് താരങ്ങളെ അയക്കുമോ എന്ന കാര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. പരിക്കില്‍ നിന്ന് മുക്തനായെങ്കിലും ലോക കപ്പും മറ്റും വരാനിരിക്കെ താരത്തിന്റെ കാര്യത്തില്‍ ഇംഗ്ലണ്ട് സാഹസം കാണിച്ചേക്കില്ല.

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരെയുള്ളത്. ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് 4 മുതല്‍ 8 വരെ ട്രെന്റ്ബ്രിഡ്ജില്‍ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ലോര്‍ഡ്സിലും മൂന്നാം ടെസ്റ്റ് 25 മുതല്‍ 29 വരെ ഹെഡിംഗ്ലിയിലും നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെയാണ് നാലാം ടെസ്റ്റ്. കെന്നിംഗ്ടണ്‍ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓള്‍ഡ് ട്രാഫോഡിലാണ് വേദിയാവുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണിത്.

Latest Stories

സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്കെത്തിക്കുമെന്ന് അമിത്ഷാ

ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്; കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണെന്ന് ചെന്നിത്തല

അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

'ദേശീയപതാക കാവിയാക്കണം'; വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്

അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്