കൈമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ബോളിംഗ് പരിശീലനം പുനഃരാരംഭിച്ചു. പാകിസ്ഥാനെതിരെയുള്ള പരമ്പരയില്‍ ആര്‍ച്ചര്‍ കളിക്കില്ലെന്ന് ഉറപ്പാണെങ്കിലും ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ താരം തിരിച്ചെത്തുമാണ് കരുതുന്നത്.
ഇന്ത്യയ്‌ക്കെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ അവസാന രണ്ടെണ്ണത്തില്‍ എങ്കിലും താരത്തിനെ പങ്കെടുപ്പിക്കുവാനുള്ള ശ്രമമാണ് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ കളിച്ചില്ലെങ്കിലും ലോക കപ്പും ആഷസ് പരമ്പരയും വരാനിരിക്കുന്നതിനാല്‍ തന്നെ താരത്തിന്റെ ആരോഗ്യ പുരോഗതി ഇംഗ്ലണ്ടിന് ശുഭ വാര്‍ത്തയാണ്.
ഐ.പി.എല്ലിന് മുമ്പ് താരം ഫിറ്റാവുമെങ്കിലും ടൂര്‍ണ്ണമെന്റില്‍ കളിക്കാന്‍ അനുമതിയുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ഇംഗ്ലണ്ട് താരങ്ങളെ അയക്കുമോ എന്ന കാര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. പരിക്കില്‍ നിന്ന് മുക്തനായെങ്കിലും ലോക കപ്പും മറ്റും വരാനിരിക്കെ താരത്തിന്റെ കാര്യത്തില്‍ ഇംഗ്ലണ്ട് സാഹസം കാണിച്ചേക്കില്ല.
Read more
അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരെയുള്ളത്. ഒന്നാം ടെസ്റ്റ് ഓഗസ്റ്റ് 4 മുതല്‍ 8 വരെ ട്രെന്റ്ബ്രിഡ്ജില്‍ നടക്കും. രണ്ടാം ടെസ്റ്റ് 12 മുതല്‍ 16 വരെ ലോര്‍ഡ്സിലും മൂന്നാം ടെസ്റ്റ് 25 മുതല്‍ 29 വരെ ഹെഡിംഗ്ലിയിലും നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ 6 വരെയാണ് നാലാം ടെസ്റ്റ്. കെന്നിംഗ്ടണ്‍ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓള്‍ഡ് ട്രാഫോഡിലാണ് വേദിയാവുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണിത്.