കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; പുറത്താക്കലിനു പിന്നാലെ ആര്‍ച്ചര്‍ക്ക് പിഴയും

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പുറത്താക്കലിന് പിന്നാലെ പിഴയും വിധിച്ച് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ്. പിഴത്തുക എത്രയാണെന്നു വെളിപ്പെടുത്തിയിട്ടില്ല. വിലക്കുള്‍പ്പെടെയുള്ള വലിയ ശിക്ഷയില്‍ നിന്ന് ആര്‍ച്ചറെ ഒഴിവാക്കിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇ-മെയിലിലൂടെ താരത്തിന് താക്കീത് നല്‍കി. മൂന്നാം ടെസ്റ്റില്‍ ആര്‍ച്ചര്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കളിക്കാര്‍ക്കു കോവിഡ് ബാധിക്കാതിരിക്കാന്‍ ഇംഗ്ലണ്ട്-വിന്‍ഡീസ് മത്സരം “ബയോ സെക്യുര്‍ ബബിളി”നുള്ളിലാണ് നടക്കുന്നത്. ഗ്രൗണ്ടും കളിക്കാരുടെ താമസസ്ഥലവുമെല്ലാം ഇതില്‍പ്പെടും. ഈ മേഖലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതാണ് അര്‍ച്ചര്‍ ചെയ്ത കുറ്റും. രണ്ടാം ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മാത്രം മുമ്പായിരുന്നു ആര്‍ച്ചറെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പുറത്താക്കിയത്.

Why despite moving on from the Jofra Archer racism episode, one ...

ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ ടീമംഗങ്ങളോടും ആരാധകരോടും മാപ്പ് ചോദിച്ച് അര്‍ച്ചര്‍ രംഗത്ത് വന്നിരുന്നു. തന്റെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവിന് ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പു ചോദിക്കുന്നുവെന്നു പറഞ്ഞ ആര്‍ച്ചര്‍ തന്റെ പ്രവൃത്തിയിലൂടെ തന്നെ മാത്രമല്ല, സഹതാരങ്ങളെയും ടീം മാനേജ്മെന്റിനെയുമാണ് താന്‍ അപകടത്തിലാക്കിയതെന്നും അതിന്റെ എല്ലാ പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്വം തനിക്കു മാത്രമാണെന്നും വ്യക്തമാക്കി.

Speed demon Jofra Archer gives England a very un-English edge at ...

നിയന്ത്രണങ്ങള്‍ ലംഘിച്ച ആര്‍ച്ചര്‍ അഞ്ച് ദിവസത്തേക്ക് ഐസലേഷനിലാണ്. ഈ കാലയളവില്‍ രണ്ടു തവണ കോവിഡ് പരിശോധനയ്ക്കും വിധേയനാക്കും. രണ്ട് പരിശോധനയിലും ഫലം നെഗറ്റീവായാല്‍ മാത്രം ആര്‍ച്ചറിന് ഐസലേഷനില്‍ നിന്ന് പുറത്തു വരാം.

Jofra Archer shows exciting signs on debut, but Australia hold ...

സതാംപ്ടണില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ആര്‍ച്ചര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. ആദ്യ കളി തോറ്റതിനാല്‍ രണ്ടാം ടെസ്റ്റില്‍ വിജയം മാത്രം മുന്നില്‍ കണ്ടിറങ്ങുന്ന ഇംഗ്ലണ്ടിന് ആര്‍ച്ചറിന്റെ അഭാവം തിരിച്ചടിയായിട്ടുണ്ട്.