ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. പ്രഭ്സിമ്രാന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും മികവിലാണ് പഞ്ചാബിന് വിജയികനായത്.
80 റൺസ് നേടിയ പ്രഭ്സിമ്രാന്റെ പ്രകടനവും 66 റൺസ് നേടിയ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് പ്രകടനവുമാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. 39 പന്തിൽ രണ്ട് സിക്സറും 11 ഫോറുകളും അടക്കമാണ് സിമ്രാൻ 80 റൺസ് നേടിയത്. വെറും 35 പന്തിൽ നാല് സിക്സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. പ്രിയാൻഷ് ആര്യ 15 റൺസും കൂപ്പർ കനോലി 17 റൺസും നേടി.
Read more
ഇതോടെ കളിച്ച അഞ്ച് മത്സരങ്ങളിലും തോൽവി എന്താണെന്ന് അറിയാതെയാണ് പഞ്ചാബ് മുന്നേറുന്നത്. അതിൽ എടുത്ത് പറയേണ്ടത് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ മികവിനെയാണ്. അദ്ദേഹത്തെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കണമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ടി-20, ടെസ്റ്റ് ഏകദിനം എന്നി ഫോർമാറ്റുകളിൽ ഇന്ത്യക്കായി മികച്ച നേട്ടങ്ങൾ അദ്ദേഹത്തിന് നേടാൻ സാധിക്കും.







