പതിവ് പോലെ തന്നെ ഇത്തവണയും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യൻ സിലക്ടർമാർ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടക്കാൻ പോകുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു സാംസണ് സീറ്റില്ല. സഞ്ജു അവസാനമായി കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയിട്ടും അദ്ദേഹത്തിന് അവസരങ്ങൾ നഷ്ടപ്പെടുകയാണ്.
ഇപ്പോഴിതാ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനില്‍ കുംബ്ലെ. സഞ്ജുവിന്റെ സമീപകാല ടി20 പ്രകടനവും ഏകദിനത്തിലെ പ്രകടനവും കൂട്ടികുഴച്ചാണ് അന്യായമായ തീരുമാനം എടുത്തിരിക്കുന്നതെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി.
അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ:
” സഞ്ജുവിന്റെ സമീപകാല ടി20 പ്രകടനവും ഏകദിനത്തിലെ പ്രകടനവും കൂട്ടികുഴച്ചാണ് അന്യായമായ തീരുമാനം എടുത്തിരിക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റിലെ സഞ്ജുവിന്റെ നേട്ടങ്ങളെ മറക്കരുത്. വ്യത്യസ്ത ഫോര്‍മാറ്റുകളിലെ പ്രകടനങ്ങളെ കൂട്ടിക്കുഴച്ച് ടീം തിരെഞ്ഞെടുക്കുന്നത് തെറ്റാണ്”
Read more
” ഞാൻ കാണാൻ ആഗ്രഹിച്ച ഒരു പേര് സഞ്ജു സാംസണ്‍ എന്നായിരുന്നു. കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അവസാനമായി കളിച്ച ഏകദിനത്തിൽ, അദ്ദേഹം സെഞ്ച്വറി നേടിയതാണ്. രണ്ടോ മൂന്നോ ഫോർമാറ്റുകൾ കളിക്കുമ്പോൾ ചിലപ്പോൾ ഫോമിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അതിനാൽ സെലക്ഷൻ നടത്തുമ്പോൾ അത് മനസ്സിൽ വയ്ക്കേണ്ടത് പ്രധാനമാണ്” അനിൽ കുംബ്ലെ പറഞ്ഞു.







