ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച മുന്‍ പാകിസ്താൻ താരം മുഹമ്മദ് യൂസഫിനു നേരെ രൂക്ഷവിമർശനവുമായി ആരാധകർ. ദിവസങ്ങൾക്ക് മുൻപ് സൂര്യയെ തുടര്‍ച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് അധിക്ഷേപിച്ചത്. അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകള്‍ തുടര്‍ന്നു.
മുഹമ്മദ് യൂസഫിനു നേരെയുണ്ടായ വിമർശനത്തിനും ട്രോളുകൾക്കും അദ്ദേഹം ഇപ്പോൾ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മുൻപ് ഇർഫാൻ പത്താൻ അഫ്രീദിയെ വിമർശിച്ചപ്പോൾ എല്ലാവരും കൈയടിച്ചല്ലോ എന്നാണ് അദ്ദേഹം പറയുന്നത്.
മുഹമ്മദ് യൂസഫ് പറയുന്നത് ഇങ്ങനെ:
Read more
“സ്വന്ത രാജ്യത്തിനായി ഏറെ ആവേശത്തോടെയും മാന്യതയോടെയും കളിക്കുന്ന ഒരു കായിക താരത്തോടും അനാദരവ് കാണിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ ഷാഹിദ് ഖാന്‍ അഫ്രീദി നായയെ പോലെ കുരയ്ക്കുകയാണെന്നു നേരത്തേ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞപ്പോള്‍ അതിനെ ഇന്ത്യന്‍ മാധ്യമങ്ങളും ആളുകളുമെല്ലാം പ്രശംസിച്ചത് എന്തിനാണ്? ബഹുമാനത്തെയും അന്തസിനെ പറ്റിയുമെല്ലാം ഇപ്പോള്‍ സംസാരിക്കുന്നവര്‍ക്കു അന്നു അതിനെയും തള്ളികളയാമായിരുന്നില്ലേ” യൂസഫ് പറഞ്ഞു.







