നിലവിലെ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്ന താരമാണ് പാകിസ്ഥാൻ ക്രിക്കറ്റർ ബാബർ അസം. ഇപ്പോഴിതാ പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ റിപ്പോർട്ടറുടെ ചോദ്യത്തിന് നേരെ ക്ഷോഭിച്ചിരിക്കുകയാണ് ബാബർ. ഇന്ത്യൻ താരം വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ് ബാബറിനെ പ്രകോപിപ്പിച്ചത്.
ഹൈദരാബാദ് കിംഗ്സ്മാനെതിരായ മത്സരത്തിൽ 37 പന്തിൽ 43 റൺസെടുത്ത ബാബർ ടീമിലെ ടോപ് സ്കോററായെങ്കിലും അവസാന നിമിഷം വരെ ക്രീസിൽ നിന്ന് കളി ജയിപ്പിക്കാൻ അദ്ദേഹത്തിനായില്ല. ഇതേക്കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യമാണ് തര്‍ക്കത്തിന് വഴിവെച്ചത്.
വിരാട് കോഹ്ലിയും നിങ്ങളും ഒരേ ശൈലിയിലാണ് കളിക്കുന്നത് എന്നുപറയുന്നു. പക്ഷേ അദ്ദേഹം മത്സരങ്ങൾ ഫിനിഷ് ചെയ്യാറുണ്ട്. നിങ്ങൾക്ക് അതിന് സാധിക്കുന്നില്ല. ആളുകൾ നിങ്ങളെ കോഹ്ലിയുമായുള്ള താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
Read more
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇവിടെ അവസാനിപ്പിക്കൂ. ഇത്തരം താരതമ്യങ്ങൾ നിങ്ങളുടെ കൈയില്‍ വെച്ചാല്‍ മതി. ഞാൻ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നില്ല എന്നത് നിങ്ങളുടെ മാത്രം തെറ്റിദ്ധാരണയാണെന്നും ബാബര്‍ പറഞ്ഞു.







