'അത് നിങ്ങളുടെ തെറ്റാണ്, എന്റെയല്ല', രോഹിത്തിനോട് കട്ടകലിപ്പിൽ ശ്രേയസ് അയ്യർ; സംഭവം ഇങ്ങനെ

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 2 വിക്കറ്റിന്റെ തോൽവി. ഇതോടെ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. ടോസ് നഷ്ടപെട്ട ഇന്ത്യ 264 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ 22 ബോളുകൾ ബാക്കി നിൽക്കേ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി. ബാറ്റിംഗിൽ മികച്ച തുടക്കം ലഭിക്കാത്തതിനാൽ ഇന്ത്യക്ക് കൂറ്റൻ ലക്ഷ്യം ഉയർത്താൻ സാധിച്ചില്ല. ഇതോടെ താരങ്ങൾക്കെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.

മത്സരത്തിൽ നിര്‍ണായകമായ കൂട്ടുകെട്ടാണ് രോഹിത്- ശ്രേയസ് സഖ്യം പടുത്തുയര്‍ത്തിയത്. മൂന്നാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച രോഹിതും അയ്യരും ചേര്‍ന്ന് ടീമിന്റെ തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. അര്‍ധ സെഞ്ച്വറി നേടിയ ഇരുവരും 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. കടുപ്പമേറിയ പിച്ചില്‍ പൊരുതി നേടിയ 73 റണ്‍സാണ് രോഹിതിന്റെ സ്‌കോര്‍. അയ്യര്‍ ആകട്ടെ 61 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

രോഹിത്തിനും ശ്രേയസിനും ഇടയില്‍ അല്‍പ്പം ആശയവിനിമയത്തിന്റെയും കെമിസ്ട്രിയുടെയും കുറവുണ്ടായിരുന്നു. ഇപ്പോഴിതാ സ്റ്റമ്പ് മൈക്കിൽ ബാറ്റിങ്ങിനിടെ രോഹിത്തും ശ്രേയസും തമ്മിലുണ്ടായ ഒരു സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ പൂര്‍ണരൂപം:

രോഹിത്: ഏയ് ശ്രേയസ്, അതൊരു സിംഗിളായിരുന്നു

ശ്രേയസ്: നിങ്ങള്‍ പറയണമായിരുന്നു. ഇപ്പോള്‍ എന്നെ കുറ്റം പറയാന്‍ നില്‍ക്കേണ്ട

രോഹിത്: സിംഗിള്‍ ഓടണമെന്ന് നീ എനിക്ക് കോള്‍ തരണമായിരുന്നു. ഏഴാമത്തെ ഓവറാണ് അയാള്‍ എറിയുന്നത്

ശ്രേയസ്: എനിക്ക് അവന്റെ ആംഗിള്‍ അറിയില്ലായിരുന്നു. നിങ്ങള്‍ക്ക് വിളിക്കാമായിരുന്നു

രോഹിത്: എനിക്കും ആംഗിള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല

Read more

ശ്രേയസ്: അവന്‍ നിങ്ങളുടെ മുന്നില്‍ നിന്നാണ് എറിഞ്ഞത്