അവർക്ക് ടാറ്റാ ബൈ- ബൈ പറഞ്ഞ് പുറത്തേക്ക് പോകേണ്ട സമയം ആയിരിക്കുന്നു, സൂപ്പർ ടീമിനെ കുറിച്ച് ആകാശ് ചോപ്ര

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് തോറ്റതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തോൽവി ഐപിഎൽ 2022 പ്ലേഓഫിലെത്താതെ ടാറ്റാ ബൈ ബൈ പറഞ്ഞ് പുറത്തേക്ക് പോകാമെന്ന് പറയുകയാണ് ആകാശ് ചോപ്ര.

ഇന്നലെ നടന്ന മത്സരത്തിൽ കെഎൽ രാഹുലിന്റെ ടീം കെകെആറിനെ 75 റൺസിന് പരാജയപ്പെടുത്തുക ആയിരുന്നു , ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫിൽ എത്താൻ കൊൽക്കത്തയ്ക്ക് സാധിക്കില്ല എന്നുറപ്പായി കഴിഞ്ഞു.

“കൊൽക്കത്ത ഒട്ടും സെറ്റ് അല്ല. പ്രകടനങ്ങളിൽ ഒരു സ്ഥിരതയും കാണിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇനിയുള്ള 3 കളികൾ ജയിച്ച് മാന്യമായി സീസൺ അവസാനിപ്പിക്കാനാണ് ടീം ഇനി ശ്രമിക്കേണ്ടത്. നിങ്ങളുടെ സീസണും ടാറ്റ ബൈ-ബൈ ആണെന്ന് എനിക്ക് തോന്നുന്നു. നന്നായി തുടങ്ങിയ സീസൺ ഇങ്ങനെ ഒരു രീതിയിൽ അവസാനിക്കേണ്ടി വരുമെന്ന് അവർ ഒരിക്കലും ചിന്തിച്ച് പോലും കാണില്ല.”

ആദ്യ 4 മത്സരങ്ങൾ അവസാനിച്ചപ്പോൾ മൂന്നിലും ജയം കണ്ടെത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചിരുന്നു. പിന്നീട് താരങ്ങളിൽ നിന്നുണ്ടായ സ്ഥിരത ഇല്ലാത്ത പ്രകടനം കൊൽക്കത്തയെ തകർത്തത്. ഉമേഷ് യാദവ് ഒഴികെ ആർക്കും വിക്കറ്റ് എടുക്കാൻ പോലും സാധിക്കുന്നില്ല കൊൽക്കത്ത നിരയിൽ.