അവൻ കളിക്കുന്നത് കാണാൻ നല്ല രസമാണ്, അത്രയും മികവുള്ള ആരും ഇന്ത്യൻ ടീമിൽ ഇല്ല; സൂപ്പർ താരത്തിനെ പുകഴ്ത്തി രവി ശാസ്ത്രി

ശിഖർ ധവാനും കൂട്ടരും ഞായറാഴ്ച ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ നടന്ന് നടന്നുകൊണ്ടിരിക്കുന്ന 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താനിരുന്ന ഇന്ത്യയെ മഴ ചതിച്ചപ്പോൾ മത്സരം ഉപേക്ഷിച്ചു. ഓക്‌ലൻഡിൽ വെള്ളിയാഴ്ച നടന്ന ഓപ്പണറിൽ 7 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചെയ്യൂ അല്ലെങ്കിൽ മരിക്കുക എന്നതായിരുന്നു ഇന്നത്തെ മത്സരത്തിനിറങ്ങുന്നതിന് മുമ്പുള്ള സ്ഥിതി.

ടോസ് നേടിയ കിവികൾ ഒരിക്കൽ കൂടി, സന്ദർശകരോട് ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസായിരുന്നു ഇന്ത്യയുടെ സ്കോർ. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം കളി വീണ്ടും ആരംഭിച്ചു. 29 ഓവറാക്കി ചുരുക്കിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ, 12.5 ഓവറായപ്പോൾ വീണ്ടും മഴയെത്തി. കനത്ത മഴയായതോടെ മത്സരം ഉപേക്ഷിച്ചതായി മാച്ച് റഫറി അറിയിച്ചു. ആ സമയത്ത് സൂര്യകുമാറും പന്തുമായിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്.

ആദ്യ ഏകദിനത്തിൽ അർധസെഞ്ചുറി നേടിയ ഗിൽ രവി ശാസ്ത്രിയുടെ വമ്പൻ പ്രശംസ നേടി. പ്രൈം വീഡിയോയോട് പ്രത്യേകമായി സംസാരിച്ച മുൻ ഇന്ത്യൻ കോച്ച്, യുവതാരത്തിന്റെ സമയത്തെ പ്രശംസിക്കുകയും റണ്ണുകൾക്കായുള്ള അവന്റെ അടങ്ങാത്ത ദാഹം പ്രശാശംസിക്കുകയും ചെയ്തു. മഴ ഉപേക്ഷിക്കുന്ന ഘട്ടത്തിൽ അദ്ദേഹം 42 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുക ആയിരുന്നു.

Read more

“ഇന്നത്തെ അദ്ദേഹത്തെ കളി ശ്രദ്ധിച്ചാൽ മനസിലാകും നല്ല ടൈമിംഗ് ഉണ്ടായിരുന്നു. അവൻ കളിക്കുന്നത് കാണാൻ നല്ല രസമായിരുന്നു. അത് പോലെ ഒരു താരത്തെ ടീമിന് ആവശ്യമാണ്. അവനെ ഇന്ത്യ വളർത്തി കൊണ്ടുവരണം, എങ്കിൽ ഒരുപാട് മാറ്റങ്ങൾ ഇന്ത്യയുടെ മത്സരഫലത്തിൽ വരുത്താൻ സാധിക്കും.”