ഈ ടീമുമാമായി ലോക കപ്പിൽ എത്ര ദൂരം മുന്നോട്ട് പോകുമെന്നത് കണ്ടറിയണം, പല "പ്രമുഖരെയും" റീപ്ലേസ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; വലിയ ടീമുകളുടെ മുന്നിൽ പെട്ടാൽ കഥ കഴിയും

Murali Melettu

T20ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം പാക്കിസ്ഥാൻ ടീമിനെതിരെ 7 വിക്കറ്റിനു ജയിച്ചു, സത്യത്തിൽ ഈ ടീമുമായി ഇൻഡ്യ എത്രമാത്രം ഈ വേൾഡ് കപ്പിൽ മുന്നോട്ടു പോകും എന്ന് കണ്ടറിയണം. ഫീൽഡിങ് ഇല്ല, ബൗളിംഗ് വളരെയധികം മോശം, ബാറ്റിംഗ് ശരാശരിയിലാണ് ടീം പിടിച്ചു നില്ക്കുന്നത്. സ്മൃതി മന്ദാന കരയിൽ ഇരിക്കുമ്പോൾ ടീമിന്റെ അവസ്ഥ ദയനീയമാണ്.

ക്യാപ്റ്റൻ ആയതുകൊണ്ട് മാത്രമാണ് ഹർമൻപ്രിത് കൗർ ടീമിൽ ഇടം നേടുന്നത് അത്രമേൽ ദയനീയമാംവിതം ഔട്ട് ഓഫ് ഫോമിൽകളിക്കുന്നു. ഓസ്ട്രേലിയ ഇംഗ്ലണ്ട് സൗത്താഫ്രിക്ക ന്യൂസിലൻഡ് ഇവരോട് കളിക്കേണ്ട അവസ്ഥ വരുമ്പോൾ ടീമിന്റെ ഗതിനിർണ്ണയിക്കപ്പെടും.

വനിതാ ക്രിക്കറ്റിൽ ഇൻഡ്യ പിന്നോട്ടു പോകുന്നത് തടയാൻ ഏതാനും മാറ്റം അനിവാര്യമാണ്. നേഹറാണയേ കരയിൽ ഇരുത്തി ഗെയ്ക്വാദിനേ കളിപ്പിക്കുന്ന ടീം മാനേജ്മെന്റ് എന്താണ് ഉദ്ദേശിക്കുന്നത്. ടീമിന്റെ ഫീൽഡിങ് നിലവാരം വളരെയധികം കുറഞ്ഞു അതിന്റെ പേരിൽ ഒരു മാച്ചിൽ നിർണ്ണായകമാകുന്ന നിലയിൽ 10-15 റൺസ് അധികം വഴങ്ങുന്നു.

അതേപോലെ നമ്മുടെ കളിക്കാരിൽ ബഹുഭൂരിപക്ഷവും വിക്കറ്റിനിടയിലുള്ള ഓട്ടത്തിൽ വളരെ പിന്നോക്കമാണ്. പലരേയും റീപ്ലേസ് ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതിനെല്ലാം തരണം ചെയ്തു ഈ വേൾഡ് കപ്പ് നേടിയാൽ അതൊരു അത്ഭുതവിജയമായിരിക്കും.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ