ആദ്യമായിട്ടായിരിക്കാം അശ്വിൻ ഇങ്ങനെ ഒരു തോൽവി നേരിടുന്നത്, അശ്വിനെ ഞെട്ടിച്ച് പൂജാര; തഗ് കൊണ്ട് നിറഞ്ഞ് ട്വിറ്റർ യുദ്ധം

അഹമ്മദാബാദ് ടെസ്റ്റ് അഞ്ചാം ദിനം സമനിലയിലേക്ക് നീങ്ങുക ആണെന്ന് മനസിലാക്കിയ രോഹിത് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരായ ചേതേശ്വര് പുജ്രയ്ക്കും ശുഭ്മാൻ ഗില്ലിനും പന്ത് കൈമാറി ഇനി നിങ്ങളും കൂടി എറിഞ്ഞോ മട്ടിലായിരുന്നു ആ സമയത്തെ നായകന്റെ ഭാവം. ഇരുവരും ഓരോ ഓവർ വീതം ബൗൾ ചെയ്‌തതോടെ മത്സരം നേരത്തെ അവസാനിപ്പിക്കാൻ ഇരു ടീമുകളും തീരുമാനിച്ചു. എന്നിരുന്നാലും, പിന്നീട്, ടെസ്റ്റിൽ പൂജാര ബൗൾ ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് രവിചന്ദ്രൻ അശ്വിൻ ട്വിറ്ററിൽ ഒരു രസകരമായ ട്വീറ്റ് പോസ്റ്റ് ചെയ്തു. തുടർന്ന് പൂജാര അശ്വിന് ഉജ്ജ്വലമായ മറുപടി നൽകി, ഇരുവരും തമ്മിലുള്ള രസകരമായ ട്വിറ്റർ സംഭാഷണം ഇങ്ങനെ.

ഞാൻ എന്തുചെയ്യണം, എന്റെ ജോലി ഉപേക്ഷിക്കണോ ” പൂജാര ബൗൾ ചെയ്യുന്ന ചിത്രത്തിനൊപ്പം അശ്വിൻ ട്വീറ്റ് ചെയ്തു. മറുപടിയായി പൂജാര പറഞ്ഞു: “വേണ്ട . ഇത് നാഗ്പൂരിൽ നീ മൂന്നാം നമ്പറിൽ ഇറങ്ങിയതിന് നന്ദി പറയുന്നതിനാണ്.

അപ്പോൾ പൂജാരയോട് അശ്വിൻ പ്രതികരിച്ചു: “നിങ്ങളുടെ ഉദ്ദേശം വിലമതിക്കപ്പെടുന്നു, പക്ഷേ ഇത് എങ്ങനെ ഒരു നന്ദി പറച്ചിലാകുമെന്ന് അത്ഭുതപ്പെടുന്നു”  പൂജാര വീണ്ടും മറുപടി നൽകി: “നിങ്ങൾക്ക് വേണ്ടത്ര വിശ്രമം നൽകുന്നു, അതിനാൽ ഭാവിയിൽ ആവശ്യമെങ്കിൽ നിങ്ങൾക്ക് വീണ്ടും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാം.

അഹമ്മദാബാദില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്‍റെ അവസാന സെക്ഷന്‍ പുരോഗമിക്കവേ ഇരു ക്യാപ്റ്റന്മാരും സമനില സമ്മതിച്ച് പിരിയുകയായിരുന്നു. അഞ്ചാം ദിനം ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയില്‍ നില്‍ക്കവേയാണ് ഇരു നായകന്മാരും കൈകൊടുത്തത്. മാര്‍നസ് ലബുഷെയ്ന്‍ (63*), സ്റ്റീവ് സ്മിത്ത് (10*) എന്നിവരായിരുന്നു ക്രീസില്‍.