അവസരം കൊടുത്തില്ല എന്ന് പറയുന്നത് കള്ളം, പൊട്ടിത്തെറിച്ച് ബോർഡ് പ്രസിഡന്റ്

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് നസ്മുൽ ഹസൻ ദേശീയ ടീമിലിടം നൽകാതെ തന്നോട് വിവരങ്ങൾ ഒന്നും പറയുന്നില്ല എന്ന സൂപ്പർ താരം തമീം ഇഖ്ബാലിന്റെ സമീപകാല അവകാശവാദങ്ങളെ ശക്തമായി നിഷേധിച്ചു.

താരത്തെ ടീമിൽ കൊണ്ടുവരാൻ വിവിധ ശ്രമങ്ങൾ നടത്തിയെന്നും എന്നാൽ പലപ്പോഴും കുഴപ്പം താരത്തിന്റെ ഭാഗത്ത് ആണെന്നും പ്രസിഡന്റ് പറയുന്നു. താരത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചെന്നും എന്നാൽ ചർച്ച വിജയിക്കാത്തത് കൊണ്ട് ഒന്നും നടന്നില്ല.

‘അദ്ദേഹത്തിന്റെ ടി20 ഭാവിയെക്കുറിച്ച് ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നത് തികഞ്ഞ നുണയാണ്. ഞാൻ അവനെ എന്റെ വീട്ടിലേക്ക് വിളിച്ച് (ടി20 ഐ കളിക്കാൻ) കുറഞ്ഞത് നാല് തവണയെങ്കിലും അഭ്യർത്ഥിച്ചിട്ടുണ്ട്. ബോർഡിലെ മറ്റ് അംഗങ്ങളും അദ്ദേഹവുമായി സംസാരിച്ചു, അവൻ കളിക്കില്ല എന്നാണ് അന്ന് പറഞ്ഞത്, ഇപ്പോൾ എന്താണ് പറയുന്നതെന്ന് നോക്കൂ.

കഴിഞ്ഞ ദിവസം തമീം പറഞ്ഞത് ഇങ്ങനെ ”എന്റെ ടി20യെക്കുറിച്ചുള്ള എന്റെ പ്ലാൻ വിശദീകരിക്കാൻ ആരും എനിക്ക് അവസരം നൽകുന്നില്ല. ഒന്നുകിൽ നിങ്ങൾ [മാധ്യമങ്ങൾ] അത് പറയുക അല്ലെങ്കിൽ മറ്റാരെങ്കിലും അത് [എന്റെ ടി20യുടെ ഭാവിയെക്കുറിച്ച്] പറയുക, എനിക്ക് ഒന്നും പറയാൻ [ബോർഡ്] അവസരം നൽകാത്തതിനാൽ ഇത് ഇങ്ങനെ നീങ്ങട്ടെ.”

”ഇത്രയും നാലും ടീമിൽ കളിച്ച താരം എന്ന നിലയിൽ, അവർ എന്നെ കേൾക്കാൻ എങ്കിലും തയാറാകണം.. എന്നാൽ ഒന്നുകിൽ നിങ്ങൾ [മാധ്യമങ്ങൾ] എന്തെങ്കിലും തരത്തിലുള്ള ആശയങ്ങൾ നൽകുക അല്ലെങ്കിൽ മറ്റാരെങ്കിലും (ബോർഡ്) എന്തെങ്കിലും പറയുക. ഒന്നും എന്നോട് പറയാതിരുന്നാൽ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും.”

ഇതിൽ ആര് പറയുന്നത് വിശ്വസിക്കണം എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ.