ഇന്ത്യ ജയിച്ചത് നല്ല കാര്യം തന്നെ, പക്ഷെ സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ഒരു വലിയ വീഴ്ചയുണ്ട് ; വിചിത്ര കാരണം പറഞ്ഞ് ആകാശ് ചോപ്ര രംഗത്ത്

ഓസീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ ആറ് റൺസ് ജയം സ്വന്തമാക്കി. ഇന്ത്യ മുന്നോട്ട് വെച്ച് 161 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനെ ആയുള്ളു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് ശ്വന്തമാക്കി.

അർദ്ധ സെഞ്ച്വറി നേടിയ ബെൻ മക്‌ഡെർമോട്ട് ആണ് ഓസീസിന്റെ ടോപ് സ്‌കോറർ. താരം 36 ബോളിൽ അഞ്ച് സിക്‌സിന്റെ അകടമ്പടിയിൽ 54 റൺസെടുത്തു. ഓസീസിന് ജയിക്കാൻ അവസാന ഓവറിൽ 10 റൺസ് വേണമെന്നിരിക്കെ ബോൾ ചെയ്ത അർഷ്ദീപ് മൂന്ന് റൺസ് മാത്രമാണ് വഴങ്ങിയത്.

ഇന്ത്യ ഈ പരമ്പരയിൽ യുവതാരങ്ങൾ അടങ്ങിയ ഒരു ടീമുമായി വിജയം സ്വന്തമാക്കിയിട്ട് ഉണ്ടെങ്കിൽ അതിന് ക്രെഡിറ്റ് നൽകേണ്ട ഒരാളാണ് നായകൻ സൂര്യകുമാർ യാദവിനാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ അത്ര നല്ല രീതിയിലാണ് സൂര്യ ടീമിനെ മുന്നോട്ട് നയിച്ചത്. ടീം എപ്പോൾ പിന്നിലേക്ക് പോയാലും നല്ല ക്യാപ്റ്റൻസി നീക്കങ്ങളുമായി സൂര്യകുമാർ കളം നിറയുന്ന കാഴ്ച്ച കാണാൻ സാധിച്ചു. എന്നാൽ സൂര്യകുമാറിനെ ക്യാപ്റ്റന്സിയിലെ മോശം വശങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.

“സൂര്യകുമാർ യാദവ് ടോസ് നേടുന്നില്ല, ഇത് ഒരു വലിയ പോരായ്മയാണ്. ടോസിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങൾക്ക് രോഹിത് ശർമ്മയോട് ചോദിക്കാം. നവംബർ 19-ന് അദ്ദേഹത്തിന് അത് വിജയിക്കാനായില്ല, ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ഒരു ടോസ് ജയിക്കുക എന്നത് വളരെ പ്രധാനമാണ്, ”അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ എട്ടുവിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യക്ക് നേടാനായത്. ശ്രേയസ് അയ്യരുടെ അർദ്ധ സെഞ്ച്വറിയുടെ പിൻബലമാണ് ഇന്ത്യൻ സ്‌കോർ 150 കടത്തിയത്.

ശ്രേസയസ് 37 പന്തിൽ 2 സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയിൽ 53 റൺസെടുത്തു. യശ്വസി ജെയ്‌സ്വാൾ 15 പന്തിൽ 21, ഋതുരാജ് ഗെയ്‌വാദ് 12 പന്തിൽ 10, ജിതേഷ് ശർമ 16 പന്തിൽ 24, അക്‌സർ പട്ടേൽ 21 പന്തിൽ 31 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.