ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ ഗംഭീര പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ നടത്തിയത്. 7 മത്സരങ്ങളിൽ നിന്നുള്ള 4 ഇന്നിങ്‌സുകളിലായി 132 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. കൂടാതെ പാകിസ്താനെതിരെയുള്ള ഫൈനൽ മത്സരത്തിൽ തിലക് വർമയോടൊപ്പം നിർണായകമായ പാർട്ണർഷിപ്പും അദ്ദേഹം പടുത്തുയർത്തി.
ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ് അവസരം ലഭിച്ചേക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
Read more
ആദ്യ വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിനാണ് അവസരം ലഭിക്കുക. രണ്ടാം വിക്കറ്റ് കീപ്പർ റോളിലേക്കാണ് സഞ്ജുവിന് ക്ഷണം. ദ്രുവ് ജുറെലാണ് പരിഗണനയിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ. ബാക്കപ്പ് ഓപ്പണറായി അഭിഷേക് ശർമയെയും പരിണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.







