സി‌.എസ്‌.കെയുടെ ഇഷാൻ കിഷനായി മാറുന്നു! മറ്റൊരു മോശം പ്രകടനത്തിന് ആരാധകരുടെ വക രവീന്ദ്ര ജഡേജക്ക് ട്രോൾ പൊങ്കാല

ഇത് എന്താണ് ജഡേജക്ക് പറ്റിയത്? ഒറ്റക്ക് കാളി ജയിപ്പിക്കാൻ ശേഷിയുള്ള പഴയ ജഡ്ഡുവിന്റെ നിഴൽ മാത്രം കാണുന്ന ഓരോ ചെന്നൈ ആരാധകരും ചോദിക്കുന്ന ചോദ്യമാണിത്. നായകൻ എന്ന ഇലയിൽ ഉള്ള സമ്മർദ്ദം കുറക്കാനാണ് വീണ്ടും ധോണിയുടെ കൈയിൽ നായകസ്ഥാനം ഏൽപ്പിച്ചത്. എന്നിട്ടും ഒരു മാറ്റവും ഇല്ലാതെ മോശപ്പെട്ട പ്രകടനം തന്നെ താരം തുടരുന്നു. ആകെയുള്ള ആശ്വാസം ബൗളിങ്ങിൽ കാര്യങ്ങൾ മെച്ചെപ്പെട്ടിട്ടുണ്ട് എന്നതാണ്.

ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 160 റൺസിൽ അവസാനിച്ചു. ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ നാലാമതായി. ചെന്നൈ ഒൻപതാം സ്ഥാനത്താണ്. ഫിനിഷിങ് റോൾ മനോഹരമായി ചെയ്യേണ്ട ജഡ്ഡുവിന് (5 പന്തിൽ 3) നേടാനായത്.

കഴിഞ്ഞ വർഷത്തെ ലീഗിൽ ബാംഗ്ലൂരുമായി നടന്ന മത്സരത്തിന്റെ അവസാന ഓവറിൽ ജാട്ട് 37 റൺസ് എടുത്ത് അടിച്ചുപറത്തിയ ഹർഷൻ പട്ടേൽ തന്നെയാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ഇതോടെ ട്വിറ്റര് ലോകം ജഡേജയെ ട്രോള്ളിയും ഹർഷലിനെ അഭിനന്ദിച്ചും രംഗത്ത് എത്തി.

എന്തയാലും തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഏറെ കുറെ അവസാനിച്ചു എന്ന് പറയാം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾ- റൗണ്ടറുടെ വീഴ്ചക്ക് വലിയ പ്രതികരണമാണ് എന്തായാലും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.