തനിക്ക് ഇത് തന്നെയാണോ പണി, ഒരു വിവാദത്തിൽ നിന്ന് മറ്റൊന്നിലേക്ക് തോണി തുഴഞ്ഞ് ഷാക്കിബ് അൽ ഹസൻ; പുതിയത് തല്ലുമാല; വീഡിയോ

ബംഗ്ലാദേശ് സൃഷ്ടിച്ച ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ഷാക്കിബ് അൽ ഹസൻ, സംശയാതീതമായ ക്രിക്കറ്റ് മികവുള്ള ഒരു വ്യക്തിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ മനോഭാവറും ഫീൽഡിങ് പുറത്തുള്ള രീതികളും പലപ്പോഴും ചോദ്യം ചെയപെടാറുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ചില സമയങ്ങളിൽ, ക്രിക്കറ്റ് ഫീൽഡിൽ, ചിലപ്പോൾ വ്യക്തിപരമായ ജീവിതത്തിൽ, ഫീൽഡിൽ ശാന്തത നഷ്ടപ്പെടുന്ന താരം വാർത്തകളിൽ ഇടം പിടിച്ചിട്ടണ്ട്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ, നൂറുകണക്കിനാളുകളുടെ മധ്യെ നടന്നുപോകുമ്പോൾ തന്നെ സ്പർശിച്ച ആരാധകനെ ഷാകിബ് തല്ലുന്ന ദൃശ്യം ഇപ്പോൾ പ്രചരിക്കുകയാണ്.

വിവാദങ്ങളുടെയും പ്രിയങ്കരനാണ് ഷാക്കിബ്, പ്രത്യേകിച്ച് ബംഗ്ലാദേശ് ക്രിക്കറ്റിൽ. കളിക്കളത്തിലെ അദ്ദേഹത്തിന്റെ രീതികൾ പല അവസരങ്ങളിലും തലക്കെട്ടുകൾ സൃഷ്ടിക്കുന്നത് നമ്മൾ കണ്ടു. ഏറ്റവും പുതിയ സംഭവവും വ്യത്യസ്തമല്ല.

എത്ര നല്ല താരമാണ് എന്നുപറഞ്ഞിട്ടും കാര്യമില്ല, നന്നായി പെരുമാറാൻ പഠിക്കുക തുടങ്ങിയ തലകെട്ടുകളോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ക്രിക്കറ്റ് രംഗത്ത്, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ബംഗ്ലാദേശിനെ നയിക്കുന്ന തിരക്കിലാണ് ഷാക്കിബ്. ഷാക്കിബിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച നടന്ന 3 മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.