പുതിയ ഐ.പി.എല്‍ ടീമുകളെ സ്വന്തമാക്കി വമ്പന്മാര്‍; പ്രഖ്യാപനം ഉടന്‍

പുതിയ രണ്ട് ഐപിഎല്‍ ടീമുകള്‍ ആര്‍പി സഞ്ജീവ് ഗോയങ്കയും അന്താരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിയായ സിവിസി കാപിറ്റല്‍സും സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. ബിസിസിഐ ഉടന്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ഓരോ ടീമിനും 7000 മുതല്‍ 10,000 കോടി രൂപ വരെയാണ് ബി.സി.സി.ഐ വരുമാനം പ്രതീക്ഷിക്കുന്നത്. 2000 കോടി രൂപയാണ് ടീമുകളുടെ അടിസ്ഥാനവില. ലേലത്തില്‍ പങ്കെടുക്കാനായി 22 കമ്പനികള്‍ അപേക്ഷ വാങ്ങിയിരുന്നെങ്കിലും പ്രധാനമായും അഞ്ച് കമ്പനികളാണ് മത്സരരംഗത്തുള്ളത്.