ഐ.പി.എൽ ആവേശം കൊച്ചിയിൽ. അണിയറയിൽ ഒരുങ്ങിയത് വമ്പൻ നീക്കങ്ങൾ

ഐപിഎൽ 2023 ലേലം ഡിസംബർ 23ന് കൊച്ചിയിൽ നടക്കുമെന്ന് ബുധനാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐ.പി.എൽ ആവേശം പല നഗരങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഐ.പി.എൽ ആവേശം കൊച്ചിയിൽ എത്തുന്നത്.

ഒരു ടീമിന്റെ മൊത്തം ബജറ്റ് 90 കോടിയിൽ നിന്ന് 95 കോടിയായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഫെബ്രുവരിയിൽ, ഐപിഎൽ മെഗാ ലേലം നടത്തിയിരുന്നു. നിലവിൽ നടന്ന ലോകകപ്പ് കൂടി പരിഗണിക്കുമ്പോൾ ചില താരങ്ങൾ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.

എന്തായാലും ടീമുകൾ എല്ലാം തങ്ങളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തിച്ച് കഴിഞ്ഞു.