എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണെന്ന് നടന്‍ ശ്രീനിവാസന്‍. സിനിമ എനിക്കിഷ്ടപ്പെട്ടു. സാമൂഹ്യപ്രസക്തിയുള്ള സിനിമയാണെന്നും ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണിത് എന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. സംവിധായകന്‍ പി.ജി പ്രേംലാലിന്റെ അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസന്‍.

ശ്രീനിവാസനെ നായകനാക്കി ആത്മകഥ, ഔട്ട് സൈഡര്‍ എന്നീ സിനിമകള്‍ പ്രേംലാല്‍ സംവിധാനം ചെയ്തിരുന്നു. അതേസമയം, പ്രീവീക്കെന്‍ഡ് ദിവസങ്ങളില്‍ പോലും പഞ്ചവത്സര പദ്ധതി സിനിമയ്ക്ക് ഹൗസ് ഫുള്‍ ഷോകളാണ് നടന്നത്. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

സജീവ് പാഴൂര്‍ ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. സിജു വിത്സന്‍ നായകനായ ചിത്രത്തില്‍ കൃഷ്‌ണേന്ദു എ മേനോന്‍ ആണ് നായികയായത്. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി.അനില്‍കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

May be an image of 2 people, people smiling and text that says "KICHAPPUS ENTERTAINMENTS PRESENTI I1 KICHAPPUS എനിക്കിഷ്‌ടപെട്ടു! സാമൂഹ്യപ്രസക്തിയുള്ള സിനിമ! ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ! ശ്രീനിവാസൻ പഞ്ച വതസര KGANILKUMAR NILKUMAR പദ്ധതിം SAJEE SAJEEVPAZHOOR ESMRAN RANMAN SICEL PAZHOOR 東楽だETEまま PEPREMLAL MANORAMAMESIC MUSIC 最堂 oT"

പിപി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍, സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി.എം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ഷാന്‍ റഹ്‌മാനിന്റെതാണ് സംഗീതം. ഡിഒപി: ആല്‍ബി, എഡിറ്റര്‍: കിരണ്‍ ദാസ്, ലിറിക്സ്: റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആര്‍ട്ട്: ത്യാഗു തവനൂര്‍, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പില്‍, സ്റ്റന്‍ഡ്സ്: മാഫിയാ ശശി, വസ്ത്രാലങ്കാരം: വീണാ സ്യമന്തക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ.

സൗണ്ട് ഡിസൈന്‍: ജിതിന്‍ ജോസഫ്, സൗണ്ട് മിക്‌സ്: സിനോയ് ജോസഫ്, വിഎഫ്എക്‌സ്: അമല്‍, ഷിമോന്‍ എന്‍.എക്‌സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: എ.കെ രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍: രാജേഷ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ്: ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: പ്രതീഷ് ശേഖര്‍.